നിലവിലെ സാഹചര്യത്തില്‍ നിക്ഷപം എങ്ങനെ? വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കാം

ഹ്രസ്വകാലയളവില്‍ മിതമായ നേട്ടം പ്രതീക്ഷിച്ചാല്‍ മതി

Update: 2023-12-10 04:30 GMT

മിക്ക സമ്പദ്‌വ്യവസ്ഥകളിലും അനിശ്ചിതാവസ്ഥ തുടരുകയും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയുമാണെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ അതികായര്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ ഉണര്‍വിലാണെന്ന വിശ്വാസത്തിലാണ്. ഒരു തിരുത്ത് ഉണ്ടാകും, എന്നാല്‍ ഉടനെയൊന്നും അതൊരു കുമിളയായി മാറില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ദീര്‍ഘകാലത്തേക്കുള്ള ഓഹരികളാണ് ഏറ്റവും മികച്ചതെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. അതേസമയം ഹ്രസ്വകാലയളവില്‍ മിതമായ നേട്ടം മാത്രമെ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും നിക്ഷേപകര്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അനുകൂല ഘടകങ്ങള്‍
മെച്ചപ്പെടുന്ന സാമ്പത്തിക സ്ഥിരത, കറന്റ് എക്കൗണ്ട് കമ്മിയിലെ കുറവ്, ആഭ്യന്തര നിക്ഷേപകരില്‍ നിന്നുള്ള വന്‍തോതിലുള്ള പണമൊഴുക്ക്, സേവന കയറ്റുമതിയിലെ വര്‍ധന, ലോജിസ്റ്റിക് മേഖലയിലെ ചെലവിനത്തിലുണ്ടായ കുറവ്, പെന്‍ഷന്‍ ഫണ്ടുകളിലെ നിക്ഷേപം വര്‍ധിച്ചുവരുന്നത്, കോര്‍പ്പറേറ്റ് നികുതി കുറഞ്ഞത് തുടങ്ങിയവയാണ് വിദഗ്ധര്‍ എടുത്തുകാട്ടുന്ന അനുകൂല ഘടകങ്ങള്‍. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന എണ്ണവില, ഉയര്‍ന്ന യു.എസ് ബോണ്ട് വരുമാനം, ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണയം, ഉയര്‍ന്ന പലിശനിരക്ക്, വേതന വര്‍ധന, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍, ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പ്രതികൂല ഘടകങ്ങള്‍.
ജാഗ്രത വേണം
മെച്ചപ്പെട്ട മാക്രോ സ്റ്റെബിലിറ്റി കാരണം ആഗോള തലത്തിലുള്ള തിരിച്ചടി ആഭ്യന്തര വിപണിയെ അത്രകണ്ട് ബാധിക്കുന്നില്ലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ റിഥം ദേശായി പറയുന്നു.
അടുത്ത 5 വര്‍ഷത്തിനകം സൂചിക ഇരട്ടിയാകുമെന്നും അടുത്ത10 വര്‍ഷം കൊണ്ട് നാലിരട്ടിയാകുമെന്നും മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാനും സഹസ്ഥാപകനുമായ രാംമദേവ് അഗര്‍വാള്‍ പ്രവചിക്കുന്നു.
എന്നാല്‍ സ്‌മോള്‍, മിഡ്ക്യാപ് വിഭാഗത്തില്‍ ജാഗ്രത വേണമെന്ന് പലരും പ്രത്യേകം എടുത്തുപറയുന്നു. അതേസമയം ഈസ്രായേല്‍-ഫലസ്തീന്‍ യുദ്ധം എല്ലാ കണക്കുകൂട്ടലുകളും തകിടംമറിക്കാനുള്ള സാധ്യതയുമുണ്ട്.
Tags:    

Similar News