ബിസിനസുകള്‍ നല്‍കുന്ന മൂല്യമാണ് പ്രധാനം!

ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു

Update: 2024-02-24 06:52 GMT

ബിസിനസുകള്‍ മുന്നോട്ടു വെക്കുന്ന മൂല്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്ന തന്ത്രം. ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു.

ഞങ്ങളുടെ മൂല്യം ഇതാണ് എന്ന കേവലമായ വാഗ്ദാനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതല്ല അത് പ്രാവര്‍ത്തികമാക്കുന്നിടത്താണ് ബിസിനസുകള്‍ വിജയിക്കുന്നത്. ബിസിനസുകള്‍ നല്‍കുന്ന മൂല്യം ഉപഭോക്താക്കള്‍ക്ക് അനുഭവേദ്യമാകണമെന്ന് അര്‍ത്ഥം. ടാഗ് ലൈനിലോ പ്രസ്താവനകളിലോ മൂല്യത്തെക്കുറിച്ച് പരാമര്‍ശിച്ചാല്‍ മാത്രം ഈ തന്ത്രം ഫലവത്താവുകയില്ല. ഉല്‍പ്പന്നത്തിലോ സേവനത്തിലോ ഉപഭോക്താക്കള്‍ തൃപ്തരാകുന്നിടത്ത് യഥാര്‍ത്ഥ മൂല്യം ഉണരുന്നു.
ഉപഭോക്താവാണ് താരം. ബിസിനസിന്റെ Value Proposition ആ ബിസിനസ് അയാള്‍ക്ക് എത്ര ഉപയോഗപ്രദമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉപഭോക്താവ് തന്റെ ആവശ്യങ്ങളെ നിറവേറ്റുന്ന, തൃപ്തിപ്പെടുത്തുന്ന ബിസിനസുകളെ തേടിയെത്തും. യഥാര്‍ത്ഥ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബിസിനസുകള്‍ വിജയം നേടുകയും ചെയ്യും.
Tags:    

Similar News