ബിസിനസ് വിപുലീകരിക്കാന്‍, സ്വീകരിക്കാം ഫ്രാഞ്ചൈസിംഗ് തന്ത്രം!

ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന മലയാളം പോഡ്കാസ്റ്റ് സീരീസിലെ 97-ാം എപ്പിസോഡ്

Update: 2024-02-14 09:57 GMT


വലിയ റിസ്‌കില്ലാതെ ബിസിനസ് വിജയിപ്പിക്കാനുള്ള മാര്‍ഗം തേടുന്ന സംരംഭകനാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന തന്ത്രമാണ് ഫ്രാഞ്ചൈസിംഗ് (Franchising).  മറ്റുള്ളവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്ന രീതി. ഇതില്‍ താരതമ്യേന റിസ്‌ക് കുറവാണ്, നിക്ഷേപവും കുറവ് മതി. ബിസിനസിലേക്ക് പങ്കാളികള്‍ നിക്ഷേപിക്കും, അവരിലൂടെ വളരാം, കൂടുതല്‍ ഇടങ്ങളില്‍ ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്യാം.

ഫ്രാഞ്ചൈസര്‍ തന്റെ സാങ്കേതികത (Technology), ട്രേഡ്മാര്‍ക്ക്, ബിസിനസ് ഡിസൈന്‍ അവകാശങ്ങള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവ തങ്ങളുടെ പങ്കാളികളുമായി (Franchisees) പങ്കുവയ്ക്കുന്നു. ഫ്രാഞ്ചൈസര്‍ക്ക് ഫ്രാഞ്ചൈസികളുടെ വിഭവങ്ങള്‍ (Resources) തന്റെ ബിസിനസിനായി ഉപയോഗിച്ച് വളരാം. ഫ്രാഞ്ചൈസികള്‍ ഇതിനു പകരമായി ഒരു നിശ്ചിത തുകയോ വരുമാനത്തിന്റെ ഒരു ഭാഗമോ ഫ്രാഞ്ചൈസര്‍ക്ക് നല്‍കുന്നു.

ബിസിനസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സംരംഭകര്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഈ തന്ത്രം പ്രയോജനപ്പെടുത്താം. പണത്തിന്റേയോ മറ്റ് വിഭവങ്ങളുടെയോ കുറവുകള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമാകില്ല. ആഗ്രഹിക്കുന്നിടത്തോളം വളരാന്‍ ഈ തന്ത്രം ബുദ്ധിപൂര്‍വം ഉപയോഗിക്കാം.

Tags:    

Similar News