ബിസിനസ് വലുതോ ചെറുതോ ആകട്ടെ, പരീക്ഷിക്കാം പ്രോഡക്‌റ്റൈസേഷന്‍ തന്ത്രം!
ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന മലയാളം പോഡ്കാസ്റ്റ് സീരീസിലെ അവസാന എപ്പിസോഡ്
ഒരു ടെലിവിഷന്‍ ചാനല്‍ അവരുടെ സ്റ്റുഡിയോ അവര്‍ ഉപയോഗിക്കാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. വാടകക്കെടുക്കുന്നവര്‍ക്ക് സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കാം. ടെലിവിഷന്‍ ചാനലിന് വരുമാനം ലഭിക്കുകയും ഉപഭോക്താക്കള്‍ക്ക് വലിയൊരു മൂലധന നിക്ഷേപം ഇല്ലാതെയും കാര്യം കാണാം.
രണ്ടുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന ഇത്തരം ബിസിനസുകളെ നിങ്ങള്‍ക്ക് ചുറ്റും കാണാന്‍ സാധിക്കും. അവര്‍ തങ്ങളുടെ ആന്തരിക ബിസിനസ് കഴിവുകളെ (Internal Business Capabilities) വാണിജ്യ സാധ്യതയുള്ള മറ്റൊരു ബിസിനസാക്കി വളര്‍ത്തിയെടുക്കുകയാണിവിടെ. ബിസിനസ് ആന്തരികമായി നേടിയ ശക്തിയെ വരുമാനം ലഭിക്കുന്ന ഉല്‍പ്പന്നമാക്കി മാറ്റിയെടുക്കുകയാണ് പ്രോഡക്‌റ്റൈസേഷന്‍ (Productization) എന്ന ഈ തന്ത്രം. നിലവിലുള്ള ബിസിനസില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ ഈ തന്ത്രം സഹായിക്കുന്നു.
ബിസിനസ് ചെറുതായാലും വലുതായാലും പ്രോഡക്‌റ്റൈസേഷന്‍ തന്ത്രത്തിന് സാധ്യതകളുണ്ട്. നിങ്ങള്‍ക്കും ബുദ്ധിപരമായി ചിന്തിച്ചാല്‍ മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടി ബിസിനസില്‍ കൂട്ടിച്ചേര്‍ക്കാം.