EP10- വിജയ് സൂപ്പറും കേരളത്തിന്റെ സ്കൂട്ടർ ഫാക്ടറിയും
ഇത്തവണ ഫിൻസ്റ്റോറി പറയുന്നത് കേരളത്തിലെ വ്യവസായിക ചരിത്രത്തിൽ ഒരു പക്ഷെ നഷ്ടങ്ങളുടെ മാത്രം കണക്കെഴുത്തിച്ചേർത്ത ഒരു സ്ഥാപനത്തെ കുറിച്ചാണ്.
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
1970 കളുടെ തുടക്കത്തിൽ നമ്മുടെ കേരളത്തിലും അങ്ങ് ഉത്തർപ്രദേശിലെ ലക്ക്നൗവിലും രണ്ട് ഏറ്റെടുക്കലുകൾ നടന്നു. ഒന്ന് ഇന്ത്യൻ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ ആയിരുന്നെങ്കിൽ മറ്റൊന്ന് കേരളത്തിലെ തൊഴിൽ രഹിതരായ എഞ്ചിനീയർമാരുടെയും ടെക്‌നീഷ്യൻമാരുടെയും സഹകരണ സംഘം ആയിരുന്ന കേരള സ്റ്റേറ്റ് എഞ്ചിനീയറിംഗ് ടെക്‌നിക്കൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ENCOS) നേതൃത്വത്തിൽ ആയിരുന്നു.
ഇത്തവണ ഫിൻസ്റ്റോറി പറയുന്നത് കേരളത്തിലെ വ്യവസായിക ചരിത്രത്തിൽ ഒരു പക്ഷെ നഷ്ടങ്ങളുടെ മാത്രം കണക്കെഴുത്തിച്ചേർത്ത ഒരു സ്ഥാപനത്തെ കുറിച്ചാണ്. ആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന കേരള സ്കൂട്ടേഴ്‌സ് ലിമിറ്റഡ്. ഈ സ്ഥാപനത്തെ കുറിച്ച് അറിയില്ലെങ്കിലും ഒരു പക്ഷെ അവിടെ നിന്ന് പുറത്തിറങ്ങിയിരുന്ന വിജയ് സൂപ്പർ എന്ന സ്കൂട്ടറിനെ പറ്റി നിങ്ങൾ കേട്ടുകാണും. കേൾക്കാം ധനം ഫിൻസ്റ്റോറിയിലൂടെ കേരള സ്കൂട്ടേഴ്‌സിന്റെ കഥ.