( പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ആക്കുക )
എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ക്രമമായി നിക്ഷേപം നടത്തേണ്ട പദ്ധതിയാണെന്നറിയാമല്ലോ. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാല്‍ എസ്‌ഐപി തുടങ്ങിയിട്ടുള്ള നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നിശ്ചിത മ്യൂച്വല്‍ ഫണ്ടിലേക്ക് സ്ഥിരമായി, തലവേദനകളില്ലാതെ നിക്ഷേപിക്കപ്പെടും. നിക്ഷേപിക്കുന്ന ഫണ്ടിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കും. ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ മികച്ച എസ്‌ഐപികള്‍ ഒരു മുതല്‍ക്കൂട്ടാണ്. ബാങ്കുകള്‍ വഴിയോ ഏതെങ്കിലും അംഗീകൃത ഫണ്ട് ഹൗസുകളെ സമീപിക്കുകയോ അവരുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപ്ലൈ ചെയ്യുകയോ ചെയ്യാം. എന്നാൽ എസ്‌ഐപികളിലേക്ക് തിരിയും മുമ്പ് ഈ 7 കാര്യങ്ങള്‍ കൂടെ മനസ്സില്‍ വയ്ക്കൂ.