Money tok: വായ്പയുള്ളവര്‍ എടുത്തിരിക്കണം ലോണ്‍ പ്രൊട്ടക്റ്റര്‍ പോളിസി, ഗുണങ്ങള്‍ അറിയാം

വായ്പയെടുത്ത വ്യക്തികളുടെ അപകടമോ മരണമോ ബാധ്യതയാകില്ല. ലോണും പലിശയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പോളിസിയെക്കുറിച്ച് കൂടുതലറിയാന്‍ പോഡ്കാസ്റ്റ് കേള്‍ക്കൂ.

Update: 2021-11-17 12:57 GMT

Full View

Dhanam · വായ്പയുള്ളവര്‍ എടുത്തിരിക്കണം ലോണ്‍ പ്രൊട്ടക്റ്റര്‍ പോളിസി, ഗുണങ്ങള്‍ അറിയാം

(പോഡ്കാസ്റ്റ് കേൾക്കാൻ listen in Browserക്ലിക്ക് ചെയ്യുക) 

ജീവിതത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അത്യാഹിതങ്ങള്‍ സംഭവിക്കാം. എന്നാല്‍ ജീവിതത്തിലുണ്ടാകുന്ന അത്യാഹിതങ്ങള്‍ കൊണ്ട് ലോണ്‍ എടുത്ത സംഖ്യ തിരിച്ചടക്കാന്‍ കഴിയാതെ പോകരുത്.

വീട്, വാഹനം, വ്യക്തിഗത വായ്പ, കൃഷി വായ്പ, വാണിജ്യ വായ്പ, വ്യവസായ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങി ഏത് വായ്പയും യഥാസമയം തിരിച്ചടക്കാനാവാതെ വായ്പയെടുത്ത വ്യക്തിക്ക് അസുഖം, അപകടം, എന്നിവ നിമിത്തം മരണം സംഭവിച്ചാല്‍ വായ്പാ തുകയും പലിശയും ഇന്‍ഷുറന്‍സ് കമ്പനി തിരിച്ചടയ്ക്കുന്നതാണ്. മെഡിക്കല്‍ പരിശോധനയില്ലാതെ തന്നെ പോളിസിയില്‍ ചേരാം.
ലോണുകള്‍ ഉള്ളവര്‍ക്ക് ലോണ്‍ പ്രൊട്ടക്റ്റര്‍ പോളിസി ഒരുക്കുന്നത് ലോണുകള്‍ക്ക് മേലുള്ള സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കുന്നു. വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ വായ്പകളും വ്യക്തികളുടെ അഭാവത്തിലും തിരിച്ചടയ്ക്കാന്‍ സഹായിക്കുന്നതാണ് ഇത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.


Tags:    

Similar News