Money Tok : സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍

സ്വർണവില കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരിക്കുകയാണ്. സ്വർണത്തിൽ ഇപ്പോൾ നിക്ഷേപം നടത്താൻ ഒരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പോഡ്കാസ്റ്റിലൂടെ കേൾക്കാം

Update: 2020-11-25 12:49 GMT



(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)

കേരളത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ എടുത്തു നോക്കിയാല്‍ സ്വര്‍ണ വിലയില്‍ ഇപ്പോള്‍ ഇടിവാണുള്ളത്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നു തന്നെയാണുള്ളത് എന്നതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. സ്വര്‍ണ വില ഇടിയ്ക്കിടെ കുതിച്ച് ഉയരുന്നതു കൊണ്ട് ഭാവിയിലേക്ക് കരുതലെന്നോണം സാധാരണക്കാരില്‍ ഏറെ പേരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നു.

സ്വര്‍ണാഭരണങ്ങളായും നാണയങ്ങളായും ഗോള്‍ഡ് ഇ.ടി.എഫ് ഫണ്ടുകളുമായിട്ടാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ വിലയിലെ അസ്ഥിരത മാത്രമല്ല ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഉള്ള അപകട സാധ്യതയും റിട്ടേണിലെ കുറവും ഒക്കെ സ്വര്‍ണ നിക്ഷേപം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്താറുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ എന്താണ്. ഇതാണ് ഇന്നത്തെ മണി ടോക് പറയുന്നത്. പോഡ്കാസ്റ്റ് ബട്ടന്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം.


Tags:    

Similar News