Money Tok : ക്രെഡിറ്റ് കാര്‍ഡിന്റെ കടം വീട്ടാം, പ്രായോഗിക വഴികളിലൂടെ
ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ നിരക്ക് ഉയര്‍ന്നതാണെന്നതിനാല്‍ തലയൂരാന്‍ കഴിയാത്ത കടക്കെണിയിലേക്ക് അവ നിങ്ങളെ വീഴ്ത്തിയേക്കാം. ക്രെഡിറ്റ് സ്‌കോറിനെയും ഇത് ബാധിക്കും. അതിനാല്‍ മറ്റ് വായ്പാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയെ ഒഴിവാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ നോക്കുകയാണ് ഉചിതം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)
സാധാരണയായി ക്രഡിറ്റ് കാര്‍ഡ് കുടിശ്ശിക അധികമായാല്‍ ഒന്നുകില്‍ ബില്‍ തുക ഇഎംഐ ആക്കി മറ്റുകയോ അതല്ലെങ്കില്‍ നിശ്ചിത തുക അടയ്ക്കുകയും ശേഷിക്കുന്ന തുക തുടര്‍ന്നുള്ള ബില്ലിംഗിലേയ്ക്ക് മാറ്റുകയോ ആണ് ചെയ്യുക. എന്നാല്‍ ഇത് രണ്ടും അത്ര പ്രായോഗിക പരിഹാര മാര്‍ഗങ്ങളല്ല. കാരണം ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ നിരക്ക് ഉയര്‍ന്നതാണെന്നതിനാല്‍ തലയൂരാന്‍ കഴിയാത്ത കടക്കെണിയിലേക്ക് അവ നിങ്ങളെ വീഴ്ത്തിയേക്കാം. ക്രെഡിറ്റ് സ്‌കോറിനെയും ഇത് ബാധിക്കും. അതിനാല്‍ മറ്റ് വായ്പാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയെ ഒഴിവാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ നോക്കുകയാണ് ഉചിതം. നിങ്ങള്‍ക്ക് അപകടം കുറഞ്ഞ ചില പ്രശ്‌നപരിഹാര മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.