Money Tok : സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഫെബ്രുവരി 5 അഞ്ച് വരെ നിക്ഷേപിക്കാം, നേട്ടമെന്തെല്ലാം?
സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലേക്ക് എന്‍എസ്ഇ വഴി നിക്ഷേപം നടത്താം, 4,912 രൂപയാണ് ഒരു യൂണിറ്റിന്റെ വില. ഓണ്‍ലൈന്‍ വഴി നിക്ഷേപിക്കുന്നവര്‍ക്ക് 50 രൂപ വീതം ഇളവും ലഭിക്കും. പരിചയപ്പെടാം, ഈ സ്വര്‍ണസമ്പാദ്യ പദ്ധതിയെ. ഒപ്പം നിക്ഷേപകര്‍ക്ക് ലഭിക്കുന്ന നേട്ടമെന്തെന്നും അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ
സ്വര്‍ണം കൈവശം വെയ്ക്കുന്നതിലുള്ള റിസ്‌കും കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും ഇല്ലാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. ഇതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷക ഘടകം. സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളാണ് ലഭിക്കുക. സ്വര്‍ണത്തിന്റെ വിപണി വിലയ്ക്ക് പുറമേ രണ്ടര ശതമാനം പലിശ കൂടി നിക്ഷേപകന് ലഭിക്കുന്നു എന്നതാണ് ഇത്തരം ബോണ്ടുകളെ ആകര്‍ഷകമാക്കുന്നത്. ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്ക് അടിസ്ഥാനമാക്കി അവയെ പണമാക്കി മാറ്റാന്‍ സാധിക്കുകയും ചെയ്യും. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെക്കുറിച്ച് കൂടുതല്‍ അറിയാം. BenB