Money tok : ക്രെഡിറ്റ് സ്‌കോര്‍ കൂട്ടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
വര്‍ഷത്തില്‍ ഒരു തവണ സിബില്‍ വെബ്സൈറ്റില്‍ നിന്ന് സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ സൗജന്യമായി ലഭിക്കും. ക്രെഡിറ്റ് സ്‌കോറിനെ സംബന്ധിച്ച് പലര്‍ക്കുമുള്ള ആശയക്കുഴപ്പങ്ങള്‍ മാറ്റാനാകുന്നതാണ് ഇന്നത്തെ പോഡ്കാസ്റ്റ് , മുഴുവന്‍ കേക്കുമല്ലോ.
(ബട്ടൺ ഓൺ ചെയ്യുക ( listen in browser )
കോവിഡ് കാലത്ത് ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യം മുമ്പ് എന്നത്തേതിനേക്കാളും ഏറിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ വായ്പ വാങ്ങാതെ മുന്നോട്ടു പോകാനാകാത്ത അവസ്ഥ. പക്ഷേ പൊതുവെ ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്നു. അതേസമയം ക്രെഡിറ്റ് സ്‌കോര്‍ മികച്ചതെങ്കില്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ തമ്മില്‍ മല്‍സരിക്കുകയും ചെയ്യുന്നു.
ക്രെഡിറ്റ് സ്‌കോര്‍ 750-ല്‍ കൂടുതലുള്ളവര്‍ക്കാണ് എളുപ്പത്തില്‍ വായ്പകള്‍ ലഭിക്കുന്നത്. ബാങ്കുകള്‍ നല്‍കുന്ന ആകെ വായ്പകളില്‍ 80 ശതമാനവും ഇത്തരക്കാര്‍ക്കാണ്. 700-750 പോയിന്റില്‍ ഉള്ളവര്‍ക്ക് പത്തു ശതമാനം വായ്പകള്‍ ലഭിക്കുന്നു. വര്‍ഷത്തില്‍ ഒരു തവണ സിബില്‍ വെബ്സൈറ്റില്‍ നിന്ന് സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ സൗജന്യമായി ലഭിക്കും. ഇനിയിത് സ്ഥിരമായി നിരീക്ഷിക്കണമെങ്കില്‍ 1200 രൂപ നല്‍കി സബ്സക്രൈബ് ചെയ്യാനും സാധിക്കും. ഇതുവഴി മികച്ച സ്‌കോറിന്റെ ഗുണങ്ങള്‍ സ്വന്തമാക്കാനാവും.
ഇതാ ക്രെഡിറ്റ് സ്‌കോറിനെ സംബന്ധിച്ച് പലര്‍ക്കുമുള്ള ആശയക്കുഴപ്പങ്ങള്‍ മാറ്റാനാകുന്നതാണ് ഇന്നത്തെ പോഡ്കാസ്റ്റ് , മുഴുവന്‍ കേക്കുമല്ലോ.