Money Tok: ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ എന്ത് ചെയ്യണം?
ക്രെഡിറ്റ് സ്‌കോര്‍ 750 നും താഴെയാണെങ്കില്‍ ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതില്‍ വളരെ സൂക്ഷ്മമായി സമീപിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയാണ് ഇന്നത്തെ മണി ടോക് പറയുന്നത്. കേള്‍ക്കാം.
(പ്ളേ ബട്ടൺ ഓൺ ചെയ്തു കേൾക്കൂ )
രണ്ടു വര്‍ഷത്തിനകം മകളുടെ പഠനത്തിനായി നല്ലൊരു തുക വായ്പ വേണം. ക്രെഡിറ്റ് സ്‌കോര്‍ ആകട്ടെ 600 നടുത്തും. വായ്പ കിട്ടണമെങ്കില്‍ സ്‌കോര്‍ ഉയര്‍ത്തിയേ പറ്റൂ. എന്താണ് പോം വഴി. സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കാം, ക്രെഡിറ്റ് കാര്‍ഡ് എടുത്ത് കൃത്യമായി അടയ്ക്കാം....അങ്ങനെ ഇത്തരം അവസരങ്ങളില്‍ പലരുടെയും മനസ്സില്‍ തെളിഞ്ഞുവരുന്ന മാര്‍ഗങ്ങള്‍ പലതായിരിക്കാം. എന്നാല്‍ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയാലോ. പണി കിട്ടുമെന്നു മാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ പരോക്ഷമായി ബാധിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് വായ്പ എടുക്കാതെ ആര്‍ക്കും ജീവിക്കാനാകാത്ത അവസ്ഥയാണ്. പക്ഷേ ഇവിടെ മിക്കവരുടേയും ജീവിതത്തില്‍ ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ വില്ലനാകുകയാണ്. ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതില്‍ ചില ലളിതമായ, എന്നാല്‍ വളരെ സൂക്ഷ്മമായി സമീപിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയാണ് ഇന്നത്തെ മണി ടോക് പറയുന്നത്.
കഴിഞ്ഞ ആഴ്ചയിലെ പോഡ്‌കാസ്റ്റ് കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Money Tok : റിട്ടയര്‍മെന്റ് കാലത്തേക്ക് എങ്ങനെ പണം നീക്കി വയ്ക്കണം