Money tok : പേഴ്‌സണല്‍ ലോണ്‍ എടുക്കും മുമ്പ് ശ്രദ്ധിച്ചിരിക്കേണ്ട 4 കാര്യങ്ങള്‍

എളുപ്പത്തില്‍ ഈടില്ലാതെ ലഭ്യമാകുന്നു എന്നതിനാല്‍ പേഴ്‌സണല്‍ ലോണിന് അപേക്ഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അപേക്ഷിക്കും മുമ്പ് ഈ കാര്യങ്ങള്‍ അറിയണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Update:2021-07-28 18:19 IST

Full View

പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക. 

ഏതാവശ്യത്തിനും ഏറ്റവുമെളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍. ഒരു വ്യക്തിയുടെ കടം വീട്ടാനുള്ള കഴിവും സാമ്പത്തിക പശ്ചാത്തലവും പരിശോധിച്ച ശേഷം പ്രീ അപ്രൂവ്ഡ് ആയി തന്നെ പല ബാങ്കുകളും വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. പലിശ കൂടുതലാണെങ്കിലും എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നതിനാല്‍ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവരും വളരെ കൂടുതലാണ്. ഈട് നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നു എന്നതും വ്യക്തിഗത വായ്പകളെ ആകര്‍ഷകമാക്കുന്നു. നിങ്ങള്‍ സ്ഥിരമായി വരുമാനമുള്ള ഒരാളാണെങ്കില്‍ എക്കൗണ്ടുള്ള ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വ്യക്തിഗത വായ്പ സംബന്ധിച്ച ഓഫറുകള്‍ അറിയാം. വ്യക്തിഗത വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ് പറയാന്‍ പോകുന്നത്.

Tags:    

Similar News