Money Tok : ഭവനവായ്പയെടുക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍
ഏറ്റവും ലാഭകരമായി ഭവന വായ്പ സ്വന്തമാക്കാനും തിരിച്ചടയ്ക്കാനും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. പോഡ്കാസ്റ്റ് കേള്‍ക്കാം.
(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)
ഒരു വീടു സ്വന്തമാക്കുക എന്നതാണ് പലരുടെയും സ്വപ്നം. ഭവനവായ്പയുടെ പലിശ നിരക്ക് ഇപ്പോള്‍ 15 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്. ഉത്സവ ആനുകൂല്യമായി എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവ രെല്ലാം പലിശയിളവും പ്രൊസസിംഗ് നിരക്കൊഴിവാക്കലും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭവന വായ്പയെടുക്കാനുള്ള തീരുമാനം ഏറ്റവും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള തീരുമാനം കൂടിയാണ്. സാധാരണ 10 മുതൽ 25 വർഷം വരെ കാലാവധിയിൽ തുല്യ മാസത്തവണകളായാണു ഭവന വായ്പ തിരിച്ചടയ്‌ക്കേണ്ടത്.
വായ്പ തിരിച്ചടവുകൾ മാനേജ് ചെയ്യുക വഴി കടത്തിൽ നിന്ന് നേരത്തേ ആശ്വാസം ലഭിക്കുമെന്ന് ഉറപ്പാക്കുക മാത്രമല്ല വായ്പകാലാവധിയിൽ നിങ്ങൾ അടയ്ക്കുന്ന പലിശ കാര്യക്ഷമമായി കുറയ്ക്കാനും കഴിയുന്നു. ഏറ്റവും ലാഭകരമായി ഭവന വായ്പ സ്വന്തമാക്കാനും തിരിച്ചടയ്ക്കാനും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. പോഡ്കാസ്റ്റ് കേള്‍ക്കാം