Moneytok: വായ്പ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
വായ്പയ്ക്കായി അപേക്ഷ നല്‍കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ ഈ പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റിലൂടെ കേള്‍ക്കാം
വായ്പകള്‍ പലവിധമാണ്, ഗോള്‍ഡ് ലോണ്‍ മുതല്‍ ഉയര്‍ന്ന പലിശയില്‍ ലോണ്‍ അനുവദിക്കുന്ന വ്യക്തിഗത വായ്പകള്‍ വരെ പലരുടെയും ആവശ്യകതയും ലഭിക്കേണ്ട തുകയുടെ വലുപ്പവും സമയപരിധിയും നോക്കിയാണ് പലരും ലോണ്‍ എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴാണ് അത്യാവശ്യ വായ്പകള്‍ക്കായി ബാങ്കിനെ പലരും സമീപിക്കുക. എന്നാല്‍ ലോണ്‍ നിരസിക്കല്‍ അഥവാ അപേക്ഷ തള്ളിപ്പോകുക സര്‍വ സാധാരണമായിരിക്കുന്നു. പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് ഒക്കെ മോശമായിരിക്കുന്ന ഇപ്പോള്‍.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുമ്പോള്‍ എടുക്കുന്ന റിസ്‌ക് മൂലം തന്നെ വായ്പ നല്‍കാന്‍ കര്‍ശന മാനദണ്ഡങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് അവ നിരസിക്കപ്പെടാതിരിക്കാനുള്ള കാരണങ്ങളും തിരിച്ചറിഞ്ഞ് വയ്ക്കണം. ഇതാ 5 കാര്യങ്ങള്‍ കേള്‍ക്കാം.