Money Tok : കുറഞ്ഞ ചെലവില്‍ മികച്ച പോളിസികള്‍ വേണോ? ഏപ്രില്‍ വരെ കാത്തിരിക്കൂ
വരുമാനത്തിനനുസരിച്ച് കുറഞ്ഞ ചെലവില്‍ വിവിധ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാനുള്ള അവസരമൊരുക്കി ഐആര്‍ഡിഎഐ. വിവരങ്ങള്‍ അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ആക്കൂ)
സാധാരണക്കാരനും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നത് എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുളള നിര്‍ദേശങ്ങളാണ് ഐആര്‍ഡിഎ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ സ്വന്തമാക്കാം. ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വരുന്ന ആക്‌സിഡന്റ്, പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ചികിത്സാ ആവശ്യങ്ങളും പെന്‍ഷന്‍ അടക്കമുള്ള വിവിധ ആവശ്യങ്ങളും നിറവേറ്റാന്‍ സാധാരണ നിലയിലുളള ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് രൂപം നല്‍കാനാണ് എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ ഇത് നടപ്പാക്കണമെന്നും ഐആര്‍ഡിഎയുടെ ഉത്തരവില്‍ പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് പോളിസിക്ക് ഒരേ നിരക്കായിരിക്കണം എല്ലാ കമ്പനികളും ഈടാക്കേണ്ടതെന്ന് ഐആര്‍ഡിഎ നിര്‍ദേശിക്കുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് വരുമാനവും ഭാവിയിലെ ചെലവുകളും റിസ്‌കുകളും കണക്കാക്കി പോളിസികള്‍ തെരഞ്ഞെടുക്കാം. ഇതാ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് മനസ്സിലാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.