EP16- വിവാദങ്ങളുടെ സ്വിസ് ബാങ്ക്

എങ്ങനെയാണ് സ്വിസ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് , ക്രെഡിറ്റ് സ്വീസില്‍ എന്താണ് സംഭവിക്കുന്നത്. ഫിന്‍സ്റ്റോറി ഇത്തവണ സംസാരിക്കുന്നത് സ്വിസ് ബാങ്കുകളെ കുറിച്ചാണ്.

Update:2022-10-14 18:27 IST

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

ബാങ്കിംങ് രംഗത്തെ വിശ്വാസ്യത സ്വിറ്റ്‌സര്‍ലന്‍ഡ് നൂറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്തതാണ്. 309 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കൃത്യമായി പറഞ്ഞാല്‍ 1713ല്‍ ആണ് ബാങ്കുകളിലെ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത് സംബന്ധിച്ച ഒരു നിയമം ആദ്യമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉണ്ടാവുന്നത്. അന്ന് മുതല്‍ യൂറോപ്പിലെ പ്രഭുക്കന്മാരുടെ സമ്പാദ്യങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമായി സ്വറ്റ്‌സര്‍ലാന്‍ഡ് മാറുകയായിരുന്നു.

ഒന്നാം ലോക മഹായുദ്ധകാലത്ത് ഫ്രാന്‍സ് യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ , സ്വിസ് ബാങ്കര്‍മാര്‍ ഫ്രാന്‍സില്‍ തങ്ങളുടെ ബാങ്കുകളിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ക്യാമ്പെയിന്‍ നടത്തുകയായിരുന്നു. ലോക മഹായുദ്ധങ്ങള്‍ കൊണ്ട് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രാജ്യമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. 1934ല്‍ പാസാക്കിയ നിയമം മുന്‍നിര്‍ത്തി സ്വിസ് ബാങ്കര്‍മാര്‍ യൂറോപ്പിലുടനീളം വലിയ ക്യാമ്പെയിനുകളാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് നടത്തിയത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ആണ് ധനംഓണ്‍ലൈനില്‍ ക്രെഡിറ്റ് സ്വീസ്, വിവാദങ്ങളുടെ സ്വിസ് ബാങ്ക് എന്ന പേരില്‍ ഞാനൊരു ആര്‍ട്ടിക്കിള്‍ എഴുതിയത്. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പത്രത്തില്‍ തകര്‍ച്ചാ ഭീഷണിയില്‍ ഈ സ്വിസ് ബാങ്ക് എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്തയും വന്നിരുന്നു. എങ്ങനെയാണ് സ്വിസ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് , ക്രെഡിറ്റ് സ്വീസില്‍ എന്താണ് സംഭവിക്കുന്നത്. ഫിന്‍സ്റ്റോറി ഇത്തവണ സംസാരിക്കുന്നത് സ്വിസ് ബാങ്കുകളെ കുറിച്ചാണ്.


Tags:    

Similar News