Money Tok : നിങ്ങള്‍ ടേം ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെ, എടുക്കും മുമ്പ് അറിയണം ചില കാര്യങ്ങള്‍

ഭാര്യയോ മക്കളോ അച്ഛനോ അമ്മയോ ഒക്കെ ആശ്രിതരായുള്ളവര്‍ മാത്രമല്ല ഹോം ലോണ്‍ പോലുള്ള വായ്പകളുള്ളവരും നിര്‍ബന്ധമായും കരുതിവെയ്‌ക്കേണ്ട ഒന്നാണ് ടേം ഇന്‍ഷുറന്‍സ്. ഇതാ ടേം ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള വായനക്കാരുടെ ചില സംശയങ്ങളും മറുപടിയുമാണ് ഇന്നത്തെ മണി ടോക് പറയുന്നത്. കേള്‍ക്കാം

Update:2021-03-10 19:35 IST
Money Tok : നിങ്ങള്‍ ടേം ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെ, എടുക്കും മുമ്പ് അറിയണം ചില കാര്യങ്ങള്‍
  • whatsapp icon

Full View

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക )

ടേം ഇന്‍ഷുറന്‍സ്. ആരും അത്ര കാര്യമായി എടുക്കാത്ത ഒന്നാണിത്. എന്നാല്‍ സത്യമെന്താണെന്നറിയാമോ, ഒരു വ്യക്തി സമ്പാദിച്ച് തുടങ്ങുമ്പോള്‍ തന്നെ ആദ്യം സ്വന്തമാക്കേണ്ട ഇന്‍ഷുറന്‍സ് തന്നെയാണ് ടേം ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സിനെ തിരിച്ചുകിട്ടുന്ന സമ്പാദ്യ മാര്‍ഗം പോലെ കണ്ടിരുന്ന പലരും മുമ്പ് ടേം ഇന്‍ഷുറന്‍സിനായി മുന്നോട്ട് വന്നിരുന്നില്ല. എന്നാല്‍ യാതൊരു ഉറപ്പുമില്ലാത്ത ജീവിതത്തില്‍ എപ്പോഴും മരണം കടന്നു വന്നേക്കാമെന്നും തന്നെ ആശ്രയിക്കുന്നവര്‍ സാമ്പത്തിക ബാധ്യതയിലാകാതെ നോക്കാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും ഇപ്പോള്‍ ചെറുപ്പക്കാര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കൊറോണ കാലത്തോടെ ഈ തിരിച്ചറിവ് കൂടിയിട്ടുണ്ട്. ടേം ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്നത് ഇതിന്റെ തെളിവാണ്.  ഭാര്യയോ മക്കളോ അച്ഛനോ അമ്മയോ ഒക്കെ ആശ്രിതരായുള്ളവര്‍ മാത്രമല്ല ഹോം ലോണ്‍ പോലുള്ള വായ്പകളുള്ളവരും നിര്‍ബന്ധമായും കരുതിവെയ്‌ക്കേണ്ട ഒന്നാണ് ടേം ഇന്‍ഷുറന്‍സ്. ഇതാ ടേം ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള വായനക്കാരുടെ ചില സംശയങ്ങളും മറുപടിയുമാണ് ഇന്നത്തെ മണി ടോക് പറയുന്നത്. കേൾക്കാം. 



Tags:    

Similar News