ഫോണ്‍ പേയ്ക്കും ഗൂഗ്ള്‍ പേയ്ക്കും പേടിഎമ്മിനും വെല്ലുവിളിയാകുമോ? 'ആമസോണ്‍ - പേ' സേവനം വിപുലമാക്കുന്നു
ഇ - പേയ്മെന്റുകള്‍, ക്രെഡിറ്റ്, സാമ്പത്തിക സേവനങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനൊരുങ്ങി
രാജ്യത്തുടനീളമുള്ള ഇ - പേയ്മെന്റുകള്‍, ക്രെഡിറ്റ്, സാമ്പത്തിക സേവനങ്ങള്‍ എന്നിവ അതിവേഗം വിപുലമാക്കാനുള്ള ആമസോണ്‍ പദ്ധതിയിടുന്നു. ആണസോണ്‍ പേ പേയ്‌മെന്റ് സേവനങ്ങളില്‍ സജീവമായിത്തുടങ്ങിയെങ്കിലും ഗൂഗ്ള്‍ പേയോ പേടിഎമ്മോ പോലെ -ജനകീയമാകാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ സമീപഭാവിയില്‍ സേവനം ലഭ്യമാക്കാനാണ് ഇ-റീറ്റെയ്ല്‍ ഭീമന്റെ പദ്ധതി.
ആമസോണ്‍ പ്രൈം, ഇ- കൊമേഴ്‌സ് ഉള്‍പ്പെടെയുള്ളവയിലേക്കുള്ള പര്‍ച്ചേസുകള്‍ക്ക് റേസര്‍ പേ ഉള്‍പ്പെടുന്ന തേര്‍ഡ് പാര്‍ട്ടി സര്‍വീസ് പ്രൊവൈഡേഴ്‌സ് ആണ് സാമ്പത്തിക സേവനങ്ങളെത്തിക്കുന്നത്.
ഗൂഗ്ള്‍ പേയ്ക്ക് ക്ഷീണമായേക്കും
ബിഗ് ബില്യണ്‍ ഡേയ്‌സ് ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ഗൂഗ്ള്‍ പേയിലൂടെയാണ് അധികവു ഓര്‍ഡര്‍ പേയ്‌മെന്റുകള്‍ എത്തുക. പേടിഎം, വോള്‍മാര്‍ട്ടിന്റെ ഫോണ്‍ പേ എന്നിവരാണ് ഇ - പെയ്‌മെന്റ് ആപ്പുകളിലെ മറ്റ് മുന്‍നിരക്കാര്‍. എന്നാല്‍ ആമസോണ്‍ പേയ്‌മെന്റ് എത്തുന്നതോടെ രാജ്യത്തുടനീളമുള്ള ഇ-പേയ്മെന്റുകള്‍, ക്രെഡിറ്റ്, സാമ്പത്തിക സേവനങ്ങള്‍ക്ക് സ്വന്തം സംവിധാനം ഒരുക്കാന്‍ ആമസോണിന് കഴിയും. മാത്രമല്ല ഓണ്‍ലൈന്‍ പേയ്‌മെന്റ് വിഭാഗത്തില്‍ ക്യാഷ് ട്രാന്‍സ്ഫറും നിക്ഷേപ പദ്ധതികളുമുള്‍പ്പെടുന്ന ഫിനാന്‍ഷ്യല്‍ പ്രോഡക്റ്റ്‌സ് നല്‍കാനും ആമസോണ്‍ പേയ്ക്ക് കഴിയും.