കണ്‍സ്യൂമര്‍ ഡ്യുറബ്ള്‍സ് ബൂം; ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മുന്നില്‍

ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ വിലയില്‍ 8 മുതല്‍ 10 ശതമാനം വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

Update:2021-12-29 16:59 IST

ഉപഭോക്തൃ ഉല്‍പ്പന്ന വ്യവസായത്തിന്റെ (consumer durables) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (202021 വരുമാനം 2 ലക്ഷം കോടിയില്‍ അധികമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം (2021-22) 20 ശതമാനം വരുമാന വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വ്യവസായത്തെ രണ്ടായി തിരിച്ചിട്ടുണ്ട് - ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വൈറ്റ് ഗുഡ്‌സ് എന്നിവ.

ഈ വ്യവസായത്തിന്റെ മൊത്ത വരുമാനത്തില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ പങ്ക് 35 %, വൈറ്റ് ഗുഡ്‌സ് 65 %. എന്നാല്‍ ഈ വര്ഷം ഇലക്ട്രിക്കല്‍ ഉത്പന്ന നിര്‍മാതാക്കളുടെ വരുമാനം വൈറ്റ് ഗുഡ്‌സ് കമ്പനികളെ അപേക്ഷിച്ച് ഇരട്ടിയിലധികം വേഗത്തിലാണ് ഉയരുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ട്രിക്കല്‍ ഉപകരണ വ്യവസായത്തിന്റെ വരുമാനം 4.3 % വര്‍ധിച്ചപ്പോള്‍ വൈറ്റ് ഗൂഡ്സിന്റെ വരുമാന വളര്‍ച്ച 7 %കുറവ് രേഖപ്പെടുത്തിയതായി ക്രിസില്‍ റേറ്റിംഗ്സ് കണക്കാക്കുന്നു. ഈ വര്‍ഷം കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് വ്യവസായത്തിന്റെ വരുമാന വളര്‍ച്ച 23 -24 ശതമാനമായിരിക്കും, വൈറ്റ് ഗുഡ്സിന്റെ വളര്‍ച്ച 14 -15 ശതമാനമായിരിക്കും.
ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ വിലയില്‍ 8 മുതല്‍ 10 ശതമാനം വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്, വൈറ്റ് ഗുഡ്‌സ് നിര്‍മാതാക്കള്‍ 3 മുതല്‍ നാല് ശതമാനം വില വര്‍ധിപ്പിച്ചു. ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളുടെ പ്രവര്‍ത്തന ലാഭം 10 മുതല്‍ 11 ശതമാനവും വൈറ്റ് ഗൂഡ്സിന്റെ 7 ശതമാനവും പ്രതീക്ഷിക്കുന്നു.
കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് മേഖലയുടെ വരുമാനത്തില്‍ വളര്‍ച്ച ഉണ്ടെങ്കിലും ലാഭത്തില്‍ കുറവുണ്ടായിട്ടുണ്ട്. അതിന് പ്രധാന കാരണം അസംസ്‌കൃത ഉത്പന്നങ്ങളായ ചെമ്പ്, അലുമിനിയം,പോളി പ്രൊപ്പലീന്‍ എന്നിവയുടെ വിലവര്‍ധനവാണ്.
കണ്‍സ്യുമര്‍ ഇലക്ട്രിക്കല്‍സ് വിഭാഗത്തില്‍ വരുന്ന ഉത്പന്നങ്ങള്‍ -ഫാന്‍, മിക്‌സി, ഇസ്തിരിപ്പെട്ടി ,ഗ്രൈന്‍ഡര്‍, ലൈറ്റിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ. വൈറ്റ് ഗുഡ്‌സ് വിഭാഗം - വാഷിംഗ് മെഷീന്‍, ടി വി , ഫ്രിഡ്ജ് , ഡിഷ് വാഷര്‍ തുടങ്ങിയവ.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാനപ്പെട്ട കണ്‍സ്യുമര്‍ ഡ്യുറബ്ള്‍സ് കമ്പനികള്‍ - ബജാജ് ഇലക്ട്രിക്കല്‍സ്, ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്, വോള്‍ട്ടാസ്, വേള്‍പൂള്‍ ഇന്ത്യ ലിമിറ്റഡ്, ക്രോംടണ്‍ ഗ്രീവ്‌സ്, ഓറിയന്റ് ഇലക്ട്രിക്, ബ്ലൂ സ്റ്റാര്‍, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് തുടങ്ങി നിരവധി പ്രമുഖ കമ്പനികള്‍ ഉണ്ട്.
ബി എസ് ഇ കണ്‍സ്യൂമര്‍ ഡ്യുറബ്ള്‍സ് സൂചികയും, എന്‍ എസ് ഇ കണ്‍സ്യൂമര്‍ ഡ്യുറാ ബിള്‍സ് സൂചികയും ഉപഭോക്തൃ ഉത്പന്ന നിര്‍മ്മാണ രംഗത്തെ പ്രധാന പെട്ട ഓഹരികള്‍ ഉള്‍പ്പെട്ടതാണ്. നിലവില്‍ രണ്ടു സൂചികകളും നേരിയ ഉയര്‍ച്ചയിലാണ്


Tags:    

Similar News