പണപ്പെരുപ്പം: കമ്പനികള്‍ ഉല്‍പ്പന്ന വില വര്‍ധിപ്പിച്ച് മാര്‍ജിന്‍ മെച്ചപ്പെടുത്തുന്നു

പ്രമുഖ കമ്പനികളുടെ പ്രവര്‍ത്തന ലാഭം ശരാശരി 20 ശതമാനവും, അറ്റാദായം 34% വര്‍ധിച്ചു

Update: 2022-05-23 12:45 GMT

2021-22 ലെ പ്രമുഖ കമ്പനികളുടെ സാമ്പത്തിക ഫലങ്ങള്‍(Economic Reports) പരിശോധിച്ചാല്‍ ഭൂരി ഭാഗവും പണപ്പെരുപ്പത്തെ നേരിടാന്‍ ഉല്‍പ്പന്ന വിലകള്‍ വര്‍ധിപ്പിച്ചതായി കാണാം. ഇത് മാര്‍ജിന്‍ മെച്ചപ്പെടുത്തണം, പ്രവര്‍ത്തന ലാഭവും അറ്റാദായവും വര്‍ധിപ്പിക്കാനും സഹായകരമായി.

ഏപ്രില്‍ മാസം മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 15.08 ശതമാനമായി വര്‍ധിച്ചു. മാര്‍ച്ച് മാസം 14.55 ശതമാനമായിരുന്നു വര്‍ധനവ്.
റഷ്യ-യുക്രയ്ന്‍ യുദ്ധം (Russia -Ukraine War) തുടരുന്നതും പല ഇറക്കുമതി ഉല്‍പന്നങ്ങളുടെയും വില കുത്തനെ ഉയരാന്‍ കാരണമായി.
മൊത്ത വില സൂചിക വര്‍ധിക്കാന്‍ പ്രധാന കാരണം അടിസ്ഥാന ലോഹം, ധാതുക്കള്‍, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, രാസ വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധനവാണ്.
കണ്‍സ്യൂമേര്‍ ഉല്‍പനങ്ങള്‍ക്ക് 5-15 %, കണ്‍സ്യൂമേര്‍ ഡ്യൂറബിള്‍സ് 10-12 %, ഓട്ടോമൊബൈല്‍ 10 %, ഭാവനങ്ങള്‍ക്ക് 5-15 %. ഫാസ്റ്റ് ഫുഡിന് 5 -8 % വില വര്‍ധനവ് ഉണ്ടായി.
ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ 10 % ഉല്‍പന്ന വില വര്‍ധിപ്പിച്ചതിലൂടെ 2021-22 ലെ നാലാം പാദത്തില്‍ 11 % വരുമാനം വര്‍ധിപ്പിച്ചു. ഏയ്ച്ചര്‍ മോട്ടോര്‍സ് (Eicher Motors) വാഹനങ്ങള്‍ക്ക് 21 % വില വര്‍ധിപ്പിച്ച് 9 % അധിക വരുമാനം നേടി. കേരളത്തിലെ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് (Electronisc) കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (Consumer Durables) ബ്രാന്‍ഡായ വി-ഗാര്‍ഡും(v-Guard) മാര്‍ജിന്‍ ഇടിവ് നേരിടാന്‍ ഫാന്‍, ഇലക്ട്രിക് ഹീറ്റര്‍, വയറിംഗ് കേബിളുകള്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചു.
ബജാജ് ആട്ടോ വില വര്‍ധിപ്പിച്ചിട്ടും നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനത്തിന്റെ മാര്‍ജിനില്‍ 0.8 % (EBITDA) കുറവ് ഉണ്ടായി. ടാറ്റ സ്റ്റീല്‍ അറ്റാദായത്തില്‍ 47 % വാര്‍ഷിക വളര്‍ച്ച കൈവരിച്ചു,
വിപണിയില്‍ ശക്തമായ സാന്നിധ്യവും ബ്രാന്‍ഡ് ആധിപത്യവും ഉള്ള കമ്പനികള്‍ക്കാണ് വില ഉയര്‍ത്തി വര്‍ധിച്ച ഉല്‍പാദന ചെലവ് നേരിടാന്‍ കഴിഞ്ഞത്. തുടര്‍ന്നും വില വര്‍ധിപ്പിച്ച് മാര്‍ജിന്‍ നില നിര്‍ത്താന്‍ ശ്രമിക്കുമെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ട്.


Tags:    

Similar News