കൊച്ചിക്കാരന്‍ വാങ്ങുന്നത് 1.42 കോടി രൂപയുടെ വാച്ച്, രണ്ടുകോടി വരെ വിലയുള്ള വാച്ചുകള്‍ ഇനി കേരളത്തിലും
ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ എത്ര വിലയുള്ള വാച്ചും പറന്നെത്തും
1.42 കോടിയുടെ വാച്ച്
അടുത്തിടെ കൊച്ചിയിലെ ഒരു ഉപയോക്താവിനായി കൊണ്ടുവന്നത് 1.42 കോടി രൂപ വിലയുള്ള ആഡംബര വാച്ചാണ്. സ്വിസ് ബ്രാന്‍ഡായ ജേക്കബ് ആന്‍ഡ് കോയുടെ എപിക് എസ്എഫ്24 റേസിംഗ് സീരീസിലെ റോസ് ഗോള്‍ഡ് ബ്ലാക്ക് ഡയല്‍ വാച്ച് ഇത്തോസാണ് എത്തിച്ചത്. ധാരാളം യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ച് പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്‍ അനലോഗ് വാച്ചാണിത്. വിമാനത്താവളങ്ങളിലെ ബോര്‍ഡുകളില്‍ ടൈം സോണും സമയവും എഴുതിക്കാണിക്കുന്ന മാതൃകയില്‍ 'സ്പ്ലിറ്റ് ഫ്‌ളാപ്പ്' ഡിജിറ്റല്‍ വേള്‍ഡ് ക്ലോക്കും നല്‍കിയിട്ടുണ്ട്. 18 ക്യാരറ്റ് റോസ് ഗോള്‍ഡിലാണ് നിര്‍മാണം. റോസ് ഗോള്‍ഡ് ബ്ലൂ ഡയല്‍, റോസ് ഗോള്‍ഡ് ബ്ലാക്ക് ഡയല്‍, ടൈറ്റാനിയം, ടൈറ്റാനിയം റെഡ്, ബ്ലാക്ക് എന്നീ അഞ്ച് പതിപ്പുകളാണ് വാച്ചിനുള്ളത്.
ഇത്തോസ് സമ്മിറ്റ്
ഇത്തോസ് ലിമിറ്റഡ്
8,100 കോടി രൂപ വിപണിമൂല്യമുള്ള എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ഇത്തോസ് ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 999 കോടി രൂപയായിരുന്നു വരുമാനം. 83 കോടി രൂപ ലാഭം. നിക്ഷേപകര്‍ക്ക് ഒരു വര്‍ഷത്തിനിടെ 135 ശതമാനവും ആറുമാസത്തില്‍ 34 ശതമാനവും റിട്ടേണ്‍ നല്‍കാനും കമ്പനിക്ക് കഴിഞ്ഞിരുന്നു.
കേരളത്തിലെ ആഡംബര വാച്ച് വിപണി