ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് നല്ല പ്രിയം; കമ്പനികള്‍ക്ക് വരുമാനക്കൊയ്ത്ത്
ഈ വര്‍ഷം വില്‍പന വളര്‍ച്ചാപ്രതീക്ഷ 45%, ഓണ്‍ലൈന്‍ വിപണിക്കും നേട്ടം
ഇന്ത്യയില്‍ ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് പ്രിയമേറിയതോടെ ഈ രംഗത്തെ കമ്പനികളുടെ വരുമാനം കുതിച്ചുയരുന്നു. നടപ്പ് സാമ്പത്തികവര്‍ഷം (2022-23) വരുമാനം 45 ശതമാനം വര്‍ധിക്കുമെന്ന് ഗവേഷണ, റേറ്റിംഗ് സ്ഥാപനമായ 'ഇക്ര' റിപ്പോര്‍ട്ട് ചെയ്തു. 7-7.3 ശതമാനം ലാഭനിരക്കും കമ്പനികള്‍ പ്രതീക്ഷിക്കുന്നു.
ഉത്സവകാലം നിറഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മാത്രം വില്‍പന ഉയര്‍ന്നത് 55 ശതമാനമാണെന്നാണ് വിലയിരുത്തല്‍. ഇത് കൊവിഡിന് മുമ്പത്തെ, അതായത് 2020ലെ സമാനകാലത്തേക്കാളും 35 ശതമാനം അധികമാണ്.
ഓണ്‍ലൈനിലും നല്ല കച്ചവടം
ഓണ്‍ലൈന്‍ വിപണിയിലും ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് മികച്ച വില്‍പനയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-22ല്‍ മൊത്തം ഫാഷന്‍ വസ്ത്രവില്‍പനയുടെ 8 ശതമാനമായിരുന്നു ഓണ്‍ലൈന്‍ വിപണിയുടെ പങ്ക്. 2024-25ഓടെ ഇത് 12-14 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.