പണപ്പെരുപ്പം വർധിക്കുന്നു, എങ്കിലും ദീപാവലി കച്ചവടം പൊടിപൊടിക്കുന്നു

സെപ്റ്റംബർ -നവംബർ കാലയളവിൽ 27 ശതകോടി ഡോളർ കച്ചവടം നടക്കുമെന്ന് പ്രതീക്ഷ;

Update:2022-10-15 15:15 IST

Pic Credit : Dhanam

ചില്ലറ പണപ്പെരുപ്പം 7.41 ശതമാനമായി വർധിച്ചെങ്കിലും ദീപാവലി ആഘോഷ വേളയിൽ കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കൺസ്യൂമർ ഡ്യൂറബിൾസ് കച്ചവടം പൊടിപൊടിക്കുന്നു. സെപ്റ്റംബർ മുതൽ നവംബർ തുടക്കം വരെ 27 ശതകോടി ഡോളർ കച്ചവടം നടക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് കരുതുന്നു.

കാറുകൾ, ടെലിവിഷൻ, മൊബൈൽ, കംപ്യൂട്ടർ കൂടാതെ പുതിയ ഭവനങ്ങൾ എന്നിവയിൽ എല്ലാം വിൽപ്പന വർധിക്കുകയാണ് . ഓഫ് ലൈൻ വിൽപ്പന 15.2 ശതകോടി ഡോളറായി ഉയരുമെന്ന് കരുതുന്നു. 2019 ൽ ദീപാവലി സീസണിൽ 8.5 ശതകോടി ഡോളർ വിൽപ്പന യാണ് നടന്നത്. ഫ്ലിപ്കാർട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റഫോം വഴി 11.8 ശതകോടി ഡോളർ വിൽപ്പന്ന ഉണ്ടാകും.

പൂജ, ദീപാവലി ആഘോഷം കൂടാതെ കല്യാണ സീസണും കൂടി ഒത്തുവരുമ്പോൾ സെപ്റ്റംബർ -നവംബർ മാസങ്ങൾ കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനികൾക്ക് ചാകരയാണ്. 2018 ന് ശേഷം ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ നാലിരട്ടി വർധനവ് ഉണ്ടായി. നിലവിൽ 200 ദശലക്ഷം ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരാണ്.

കൺസ്യൂമർ വാങ്ങൽ വർധിക്കുന്ന സാഹചര്യത്തിൽ 2022 -23 ൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 6.5 ശതമാനത്തിൽ അധികം വളരുമെന്ന് കരുതുന്നു. അതെ സമയം വികസിത രാജ്യങ്ങൾ എല്ലാം മാന്ദ്യ ഭീതിയിലാണ്.


Tags:    

Similar News