കേരളത്തിലെ പാദരക്ഷ വിപണി ഉണര്‍വില്‍, ദീപാവലിയില്‍ പ്രതീക്ഷവച്ച് സംരംഭകര്‍
ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നു, പാദരക്ഷ കമ്പനികളുടെ വിറ്റു വരവ് 4000 കോടി രൂപയിൽ അധികം
കോവിഡ് വ്യാപനം കുറഞ്ഞതോടെ കേരളത്തിലെ പാദരക്ഷ വിപണി പഴയ സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. ഓണം കഴിഞ്ഞെങ്കിലും മറ്റ് ദക്ഷിണ ഇന്ത്യൻ സംസ്ഥാങ്ങളിലും മഹാരാഷ്ട്രയിലും ദീപാവലി വിപണിയിൽ കൂടുതൽ വിൽപ്പന നടക്കുമെന്ന് പ്രതീക്ഷയിലാണ് പാദരക്ഷ കമ്പനികൾ.
ഗുണനിലവാരം, രൂപകൽപന എന്നിവയിൽ കേരളത്തിലെ പാദരക്ഷ ഉൽപ്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടതാണെന്ന്, ഫൂട്ട് വെയർ മാനുഫാക്ചെറേഴ്സ് അസോസിയേഷൻ ഓഫ് കേരള (ഫുമ) പ്രെസിഡെൻറ്റ് ബാബു മാളിയേക്കൽ അഭിപ്രായപ്പെട്ടു.
പാദരക്ഷ കമ്പനികൾ ഉൽപ്പാദന ശേഷി 20 % വർധിപ്പിച്ചിട്ടുണ്ട്, വാർഷിക വിറ്റ് വരവ് 4000 കോടി യിൽ അധികമായിട്ടുണ്ടെന്ന്, ബാബു അഭിപ്രായപ്പെട്ടു. 135 ചെറുതും വലുതുമായ പാദരക്ഷ കമ്പനികൾക്ക് ഫുമ യിൽ അംഗത്വം ഉണ്ട്.
2006 മുതൽ 2019 വരെ നടത്തിയ ബി 2 ബി പ്രദർശനങ്ങൾ പാദരക്ഷ ഉൽപാദകർക്കും, യന്ത്രങ്ങൾ നിർമിക്കുന്നവർ, അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികൾക്കും കൂടുതൽ ബിസിനസ് അവസരങ്ങൾ ഉണ്ടാക്കാൻ സഹായകരമായിരുന്നു. കോവിഡിന് ശേഷം ഈ വർഷം വ്യാപാര മേള സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി ബാബു അഭിപ്രായപ്പെട്ടു.
ഫുമ കോഴിക്കോട് നടത്തുന്ന ഫൂട്ട് വെയർ ഡിസൈൻ & ഡെവലപ്പ് മെൻറ്റ് കേന്ദ്രത്തിൽ നിന്ന് 2000 ത്തിൽ പ്പരം വനിതകൾക്ക് പാദരക്ഷകളുടെ നിർമാണത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട്. അവർ സ്വയം സാരംഭം തുടങ്ങുകയോ കമ്പനികളിൽ ജോലി ലഭിക്കുകയോ ചെയ്തിട്ടുണ്ട്.
കോഴിക്കോട്, മലബാർ കേന്ദ്രികരിച്ച് നിരവധി പാദരക്ഷ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ ഡൽഹിയിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ വരുത്തുകയായിരുന്നു. നിലവിൽ 60 ൽ പ്പരം കമ്പനികൾ ചെരുപ് ഘടകങ്ങളും, അസംസ്‌കൃത വസ്തുക്കളും വിൽക്കുന്നതിനായി കടകൾ കോഴിക്കോട് ആരംഭിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് അസംസ്‌കൃത വസ്തുക്കൾ, പാക്കിങ് മെറ്റീരിയൽസ് എന്നിവയുടെ വില വർധനവ് പാദരക്ഷ വിപണിക്ക് തിരിച്ചടിയായി. ജി എസ് ടി 5 % നിന്ന് 12 ശതമാനമായി ഉയർത്തിയത് വിപണിയിൽ ആശങ്ക ഉണ്ടാക്കി.
മുൻ വർഷങ്ങളിൽ പ്രമുഖ പാദരക്ഷ ബ്രാൻഡുകൾ ദേശിയ വിപണിയിൽ മുന്നേറ്റത്തിന് വേണ്ടി മറ്റ് സംസ്ഥാനങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിച്ചു. അവരെ പിന്തുടർന്ന് ചെറിയ കമ്പനികളും മറ്റ് സംസ്ഥാനങ്ങളിലേക്ക് വിപണി വികസിപ്പിക്കുകയാണ്.
ഇന്ത്യയിലെ പാദരക്ഷ കമ്പനികളുടെ വരുമാനം 2022 -23 ൽ 14 -15 % വർധിക്കുമെന്ന് ഐ സി ആർ എ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു. രണ്ടു മുതൽ 3 ശതമാനം വരെ മാർജിൻ വർദ്ധനവ് ഉണ്ടാകും. അമേരിക്ക, യു കെ , ജർമ്മനി എന്നി രാജ്യങ്ങളിലേക്ക് കയറ്റുമതി വര്ധിക്കുന്നുണ്ട്.