മൂന്നുവര്‍ഷത്തിനുള്ളില്‍ 60% വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്‌റെജ് ഇന്റീരിയോ

20 ചാനല്‍ പങ്കാളികളെ കൂട്ടിച്ചേര്‍ത്തു

Update: 2022-06-25 05:47 GMT


ശക്തമായ വിപണി സാന്നിധ്യം ഉറപ്പിക്കാന്‍ ഗോദ്‌റെജ് ഇന്റീരിയോ. മൂന്നുവര്‍ഷത്തിനുള്ളില്‍ 60 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനായി 20 ചാനല്‍ പങ്കാളികളെ കൂട്ടിച്ചേര്‍ത്തു. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ ചാനല്‍ പങ്കാളികള്‍.

കേരളം, തമിഴ്‌നാട്, ആന്ധ്രാ തുടങ്ങി ദക്ഷിണേന്ത്യന്‍ വിപണികളില്‍ ഇതിനോടകം ഗോദ്‌റെജ് വിപണിയിലെ മുന്‍നിരക്കാരാണ്. ഉപഭോക്താക്കളിലേക്കു നേരിട്ടുള്ള വിപണനം നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. 2023 അവസാനത്തോടെ ഓഫ്‌ലൈന്‍ രംഗത്ത് 25 ശതമാനം വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നത്.

വരുന്ന മൂന്നു വര്‍ഷങ്ങത്തിലാണ് 60 ശതമാനം വളര്‍ച്ചയിലേക്ക് തങ്ങള്‍ എത്തുകയെന്ന് ദക്ഷിണേന്ത്യന്‍ വിപണിയുടെ പ്രാധാന്യത്തെ കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് ഇന്റീരിയോ സീനിയര്‍ വൈസ് പ്രസിഡന്റ് (ബിടുസി) സുബോദ് മേത്ത പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ ബിസിനസ് ടു കസ്റ്റമര്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ 18 ശതമാനത്തിനടുത്തും മൊത്തത്തില്‍ 20 ശതമാനം വരെയും ഉള്ള വളര്‍ച്ച നിരക്കാണു തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ വിപണിവിഹിതം വര്‍ധിപ്പിക്കലിനൊപ്പം
കൂടുതല്‍ വില്‍പ്പന വരുമാനവും കമ്പനി ലക്ഷ്യമിട്ടിരിക്കുന്നു.


Tags:    

Similar News