അല്‍പം ആശ്വാസം! ₹49,000ന് താഴേക്കിറങ്ങി സ്വര്‍ണവില, മാറ്റമില്ലാതെ വെള്ളി

കുതിപ്പൊഴിഞ്ഞ് രാജ്യാന്തരവിലയും

Update:2024-03-26 10:09 IST

Image : Canva

കഴിഞ്ഞയാഴ്ച ചരിത്രത്തിലാദ്യമായി 49,000 രൂപയും ഭേദിച്ച് പുത്തനുയരം കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. വില 49,000 എന്ന മാജിക്‌സംഖ്യക്ക് താഴെയുമെത്തി.
80 രൂപ താഴ്ന്ന് 48,920 രൂപയാണ് ഇന്ന് പവന്‍വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,115 രൂപയിലെത്തി. കഴിഞ്ഞ 21ന് (March 21) ഗ്രാം വില 6,180 രൂപയും പവന്‍വില 49,440 രൂപയും എന്ന സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയിരുന്നു.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 5 രൂപ താഴ്ന്ന് 5,095 രൂപയായി. വെള്ളിവില ഗ്രാമിന് 80 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വിപണിയിലും വിലക്കുതിപ്പിന് താത്കാലിക വിരാമം വന്നിട്ടുണ്ട്. ഇതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. ഔണ്‍സിന് 1.5 ഡോളര്‍ താഴ്ന്ന് 2,171.45 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.
Tags:    

Similar News