സ്വര്‍ണവില വീണ്ടും മേലോട്ട്; പവന്‍ പിന്നെയും 'മാജിക്‌സംഖ്യ' ഭേദിച്ചു, വെള്ളിക്ക് മാറ്റമില്ല

രാജ്യാന്തരവിലയില്‍ കാര്യമായ മാറ്റമില്ല

Update:2024-03-27 10:29 IST

Image : Canva

കഴിഞ്ഞ 4 ദിവസം ആശ്വാസം പകര്‍ന്ന് കുറഞ്ഞതലത്തില്‍ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. പവന്‍വില പിന്നെയും 49,000 രൂപയെന്ന മാജിക്‌സംഖ്യയും മറികടന്നു.
ഇന്ന് 20 രൂപ വര്‍ദ്ധിച്ച് 6,135 രൂപയാണ് ഗ്രാം വില. പവന് 160 രൂപ ഉയര്‍ന്ന് വില 49,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 5,110 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 80 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,178 ഡോളര്‍ നിലവാരത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം മെച്ചപ്പെട്ടിരുന്നു. എന്നാല്‍, ഇന്ന് ഡോളര്‍ മെല്ലെ കരകയറുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര സ്വര്‍ണവില മേലോട്ടുയര്‍ന്നത്. ഈ മാസം 21ന് കുറിച്ച ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്നവില.
Tags:    

Similar News