സ്വര്‍ണവില കേരളത്തില്‍ കൂടി, ദേശീയ-അന്തര്‍ദേശീയ വിപണിയില്‍ കുറഞ്ഞു
രണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില മേലോട്ട്
ദേശീയ, അന്തര്‍ദേശീയ വിപണികളിലെ ട്രെന്‍ഡിന് വിരുദ്ധമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 200 രൂപ വര്‍ധിച്ച് 46,400 രൂപയായി. 25 രൂപ ഉയര്‍ന്ന് 5,800 രൂപയാണ് ഗ്രാം വില. കഴിഞ്ഞ രണ്ടുദിവസം തുടര്‍ച്ചയായി വിലയിടിഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നത്.
ദേശീയ, അന്തര്‍ദേശീയ വില താഴ്ന്നു
ഔണ്‍സിന് 2,036 ഡോളറിലായിരുന്ന രാജ്യാന്തര വില ഇന്ന് 2,034 ഡോളറിലേക്ക് താഴ്ന്നു. ദേശീയ വിപണിയിലും വില താഴേക്കാണ്.
24-കാരറ്റ് സ്വര്‍ണം പത്ത് ഗ്രാമിന് ദേശീയ വിപണിയില്‍ 10 രൂപ താഴ്ന്ന് 62,990 രൂപയായി, 22-കാരറ്റ് സ്വര്‍ണത്തിനും 10 രൂപ കുറഞ്ഞ് വില 57,740 രൂപയിലെത്തി.
മാറാതെ വെള്ളി വില
മാറാതെ വെള്ളി വില
ഇന്ന് കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 76 രൂപയിൽ തുടരുന്നു. അതേസമയം, 18-കാരറ്റ് സ്വർണത്തിന് വില 20 രൂപ ഉയർന്ന് 4,795 രൂപയായി.