സ്വര്‍ണ വിലയില്‍ ഇന്നും നേരിയ കയറ്റം, വെള്ളിക്കും വില കൂടി

രാജ്യാന്തര സ്വര്‍ണ വില 2,010 ഡോളറിന് മുകളില്‍

Update: 2024-02-17 04:51 GMT

Image : Canva

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും നേരിയ കയറ്റം. ഗ്രാമിന് 10 രൂപ കൂടി വില 5,720 രൂപയിലെത്തി. പവന്‍ വില 80 രൂപ വര്‍ധിച്ച് 45,760 രൂപയിലാണുള്ളത്.

രണ്ട് ദിവസത്തിനുള്ളില്‍ 30 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വില കഴിഞ്ഞ രണ്ടിന് രേഖപ്പെടുത്തിയ 46,640 രൂപയാണ്.

18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 4,735 രൂപയായി.

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഇന്നലെ ഔണ്‍സിന് 2,000 ഡോളറായിരുന്നത് ഇന്ന് 2,013.12 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 1,990 ഡോളര്‍ നിലവാരത്തിലായിരുന്നു വില. യു.എസില്‍ നിന്നുള്ള സാമ്പത്തിക വിവരക്കണക്കുകള്‍ മെച്ചപ്പെട്ടതാണ് സ്വര്‍ണത്തിനു ഗുണമായത്.

വെള്ളി വില

കേരളത്തില്‍ വെള്ളി വില ഇന്നും ഒരു രൂപ വര്‍ധിച്ച് 78 രൂപയിലെത്തി. ഇന്നലെയും ഒരു രൂപയുടെ വര്‍ധനയുണ്ടായിരുന്നു.
Tags:    

Similar News