സുഗന്ധവ്യഞ്ജന കയറ്റുമതി; ഏപ്രില്‍-ഓഗസ്റ്റ് മാസം ഇന്ത്യ നേടിയത് 167കോടി ഡോളര്‍

ഡിമാന്‍ഡ് കൂടുതല്‍ ഏലം, മഞ്ഞള്‍, ഇഞ്ചി, കുരുമുളക് എന്നിവയ്ക്ക്.

Update:2021-09-21 13:30 IST

രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിച്ചതായി സ്പൈസസ് ബോര്‍ഡ്. ഇക്കഴിഞ്ഞ പാദത്തിലെ ഇന്ത്യയുടെ ആകെ വരുമാനം 167 കോടി ഡോളര്‍ ആണ്. ഏപ്രില്‍-ഓഗസ്റ്റ് മാസത്തെ കണക്കില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് ഏലം, മഞ്ഞള്‍, ഇഞ്ചി, കുരുമുളക്,എന്നിവയാണ്. കോവിഡിനിടയിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം 30 ശതമാനത്തിലധികം വര്‍ധനയാണ് കയറ്റുമതിയില്‍ ഇന്ത്യക്ക് ഉണ്ടായത്.

20 ടണ്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ഉദ്ദേശിക്കുന്നത്. ഇതിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത് 481 കോടി ഡോളറിന്റെ (ഏതാണ്ട് 35, 300 കോടി രൂപ) വരുമാനം ആണ്. 2020- 21 സാമ്പത്തികവര്‍ഷം 417 കോടി ഡോളറിന്റെ 17 ലക്ഷം ടണ്‍ കയറ്റുമതിയാണ് നടന്നത്.
2020-ല്‍ ഏപ്രില്‍ - ഓഗസ്റ്റ് കാലയളവില്‍ ഈ രംഗത്തെ കയറ്റുമതി വരുമാനം ഏതാണ്ട് 100 കോടി ഡോളറായിരുന്ന. 2019 - 20 -ല്‍ മൊത്തം 303.34 കോടി ഡോളറിന്റെ 11.83 ലക്ഷം ടണ്‍ കയറ്റുമതിയാണ് രേഖപ്പെടുത്തിയിരുന്നത്.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കേരളത്തില്‍ കൃഷി ചെയ്യുന്ന സുഗന്ധ വ്യഞ്ജനങ്ങളില്‍ നല്ലൊരു പങ്കും ഇടുക്കി പോലുള്ള മലയോര പ്രദേശങ്ങളില്‍ നിന്നാണ്. ഏലം, ജാതി, ഗ്രാമ്പു, ഇഞ്ചി, കുരുമുളക്, തുടങ്ങിയ ഒട്ടു മിക്കവയും ഈ പ്രദേശങ്ങളില്‍ നിന്നാണ് കൃഷി ചെയ്യുന്നത്.


Tags:    

Similar News