ഒടുവില്‍, കേരളത്തിലും വരുന്നു ചെറുകിട വ്യാപാരികള്‍ക്കായി വ്യാപാരനയം
മുന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് സമിതി അധ്യക്ഷന്‍
കേരളത്തിലെ ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കായി വ്യാപാരനയം ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വ്യാപാരി വ്യവസായി എകോപന സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള റീട്ടെയില്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെമിനാറുകളും സംവാദങ്ങളും
രണ്ട് ദിവസമായി നടന്ന കോണ്‍ക്ലേവില്‍ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും നടന്നു. ഡോ.ടി.എം. തോമസ് ഐസക്, ഐ.ഐ.എം അഹമ്മദാബാദ് മുന്‍ പ്രൊഫസറും മാര്‍ക്കറ്റിംഗ് ഗുരുവുമായ പ്രൊഫ. അബ്രഹാം കോശി, പ്രൊഫ. ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍ (ഐ.ഐ.എം, കോഴിക്കോട്), എച്ച്.ഡി.എഫ്.സി ബാങ്ക് മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ നായര്‍, മാധ്യമ പ്രവര്‍ത്തകന്‍ ബൈജു എം. നായര്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഗോപകുമാര്‍, അമേരിക്കയിലെ പ്യൂര്‍ട്ടോ റികോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജസ്റ്റിന്‍ പോള്‍, ഡോ. ബിന്ദു കെ. നമ്പ്യാര്‍ (എസ്.ബി.ഐ സ്റ്റാപ് കോളേജ്, ഹൈദരാബാദ്), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. കുഞ്ഞാവുഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, സെക്രട്ടറി ബാബു കോട്ടയില്‍, ട്രഷറര്‍ എസ്. ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.