ഒമാനില്‍ വീണ്ടും ഹൈപ്പര്‍ മാര്‍ക്കറ്റുമായി ലുലു ഗ്രൂപ്പ്, നാലെണ്ണം കൂടി തുറക്കുമെന്ന് എം.എ യൂസഫലി

രാജ്യത്ത് തുറക്കുന്ന 31-ാമത് ഹൈപ്പര്‍മാര്‍ക്കറ്റാണിത്

Update:2024-09-20 16:26 IST

ഒമാനില്‍ വീണ്ടും ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. ഒമാന്‍ അല്‍ മുധൈബിയിലാണ് രാജ്യത്തെ 31-മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്. രാജ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

40,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗ്രോസറി, ഫ്രഷ് പഴം-പച്ചക്കറി, സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്സ്, ഐ.ടി, സ്റ്റേഷനറി തുടങ്ങിയ ഉല്‍പന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കിയിട്ടുണ്ട്.
നഗരപ്രാന്തപ്രദേശങ്ങളിലും മറ്റു ചെറു പട്ടണങ്ങളിലും ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ നാല് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ഒമാനില്‍ തുറക്കുമെന്നും ഇതിലൂടെ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷത്തോടെ വരാനിരിക്കുന്ന ഖാസെന്‍ ഇക്കണോമിക് സിറ്റിയില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള അത്യാധുനിക സംഭരണവില്‍പന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News