പ്രീമിയം ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുമായി മില്‍മ; മത്സരം അമുൽ ബ്രാന്‍ഡുമായി

'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയിലൂടെ പുതിയ ഉല്‍പ്പന്നങ്ങള്‍

Update:2023-11-07 22:14 IST

മൂല്യവർധിത ഉല്പന്നങ്ങൾക്കൊപ്പം വിപണി പിടിക്കാൻ പ്രീമിയം ചോക്ലേറ്റുമായി മില്‍മ. വിപണിയുടെ ആവശ്യവും പുത്തന്‍ പ്രവണതകളും തിരിച്ചറിഞ്ഞ് പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റും ബട്ടര്‍ ബിസ്‌ക്കറ്റും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് മില്‍മ പുതിയതായി വിപണിയിലെത്തിച്ചത്. അമുലിനു ശേഷം ഡാര്‍ക്ക് ചോക്ലേറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് മില്‍മ.

മൂന്ന് തരം ഡാര്‍ക്ക് ചോക്ലേറ്റുകള്‍, ഡെലിസ മില്‍ക്ക് ചോക്ലേറ്റ്, മില്‍മ ചോക്കോഫുള്‍ രണ്ട് വകഭേദങ്ങള്‍, ഒസ്മാനിയ ബട്ടര്‍ ബിസ്‌ക്കറ്റ്, ബട്ടര്‍ ഡ്രോപ്‌സ് എന്നിവ മില്‍മ വിപണിയില്‍ അവതരിപ്പിച്ചു.'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയിലൂടെയാണ് മറ്റുlppannangalkkoppam പുതിയ ചോക്ലേറ്റുകള്‍ അവതരിപ്പിക്കുന്നത്. പോഷകസമ്പന്നവും പുതിയ തലമുറയുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞു കൊണ്ടുമുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.

ഡാര്‍ക്ക് ചോക്ലേറ്റുകളിലൊന്ന് പ്ലെയിന്‍ ഡാര്‍ക്ക് ചോക്ലേറ്റ് ആണ്. മറ്റ് രണ്ടെണ്ണം ഓറഞ്ച്, ബദാം, ഉണക്കമുന്തിരി എന്നിവ അടങ്ങിയതാണ്. നിലവില്‍ 70 ഗ്രാം, 35 ഗ്രാം ഡെലിസ ചോക്ലേറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. 35 ഗ്രാം, 70 ഗ്രാം ഡെലിസ മില്‍ക്ക് ചോക്ലേറ്റ്, ഡെലിസ പ്ലെയിന്‍ ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയ്ക്ക് യഥാക്രമം 35 രൂപയും 70 രൂപയുമാണ് വില രൂപയാണ് വില. ഓറഞ്ച്, ബദാം, ഉണക്കമുന്തിരി എന്നിവയുള്ള 35 ഗ്രാം, 70 ഗ്രാം ഡെലിസ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് യഥാക്രമം 40 രൂപയും 80 രൂപയുമാണ് വില.

ചോക്കോഫുളിന്റെ രണ്ട് വകഭേദങ്ങളും ബാര്‍ ചോക്ലേറ്റിന്റെ രൂപത്തിലുള്ള സ്‌നാക്ക് ബാറും പുതിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചോക്കോഫുള്‍ രണ്ട് തരത്തില്‍ ലഭ്യമാണ്. ഗ്രാനോളയും പഴങ്ങളും ചേര്‍ന്നതും ഗ്രാനോളയും നട്ട്‌സും ചേര്‍ന്നതും. 12 ഗ്രാമിന് 10 രൂപയും 30 ഗ്രാമിന് 20 രൂപയുമാണ് വില.

ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ മില്‍മ ബട്ടര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒസ്മാനിയ ബട്ടര്‍ ബിസ്‌കറ്റ്, ഒസ്മാനിയ ബട്ടര്‍ ഡ്രോപ്‌സ് എന്നിവയും മില്‍മ അവതരിപ്പിച്ചിട്ടുണ്ട്. 200 ഗ്രാം ഒസ്മാനിയ ബട്ടര്‍ ബിസ്‌കറ്റിന് 80 രൂപയും 150 ഗ്രാം ബട്ടര്‍ ഡ്രോപ്‌സിന് 70 രൂപയുമാണ് വില.

Tags:    

Similar News