ഒല ഫുഡ്‌സ് ബിസിനസ് കുറയ്ക്കുന്നു, ഗ്രോസറി ഡെലിവറിയുമായി സംയോജിപ്പിക്കാന്‍ ശ്രമങ്ങള്‍

ഒലയുടെ കീഴിലുള്ള ക്ലൗഡ് കിച്ചണ്‍ വിപുലീകരണം നിര്‍ത്തലാക്കുന്നു. അടുക്കള ഉപകരണങ്ങള്‍ക്ക് 30-50% ഓളം ഡിസ്‌കൗണ്ട് പ്രഖ്യാപിക്കാനും സാധ്യത.

Update:2022-05-20 13:30 IST

ഒല ഫുഡ്‌സിന് (OLA Foods) കീഴിലുള്ള ക്‌ളൗഡ് കിച്ചണ്‍ ബിസിനസ്, ഒലയുടെ തന്നെ ഗ്രോസറി ഉപകരണങ്ങള്‍ 30-50% ഡിസ്‌കൗണ്ട് വരെ കിഴിവില്‍ വില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വിപുലീകരണം അവസാനിപ്പിക്കുന്നു. ഒല ഫുഡ്‌സ് കിച്ച്ഡി എക്‌സ്‌പെരിമെന്‌റ്, ബിരിയാണി എക്‌സ്‌പെരിമെന്‌റ്, പറാത്ത എക്‌സ്‌പെരിമെന്‌റ്, ബൗള്‍സം, ഡെയ്‌ലി ഡൈനര്‍, നാഷ്ത എക്‌സ്‌പ്രെസ്, ഗള്‍പ്പ്, ദാറ്റ് പിസ്സ പ്ലെയ്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ നടത്തുന്നുണ്ട്.

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒല ഫുഡ്‌സ് കമ്പനി ക്‌ളൗഡ് കിച്ചണ്‍ ബിസിനസ് ഗണ്യമായി വികസിപ്പിക്കാനും, രാജ്യത്തുടനീളം 500ഓളം സ്ഥലങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കാനും തീരുമാനിച്ചിരുന്നു. 2020 വരെ 50 ഓളം യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കമ്പനി മാനേജ്‌മെന്‌റ് തീരുമാനം പിന്‍വലിക്കുന്നതിന് കാരണം ക്‌ളൗഡ് കിച്ചണ്‍ ബ്രാന്‍ഡുകള്‍ക്കായി ഒല ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പരാജയപ്പെട്ടുവെന്ന് അറിയിച്ചു.
ഇത് എളുപ്പത്തില്‍ നടത്തികൊണ്ടുപോകാന്‍ കഴിയുന്ന ബിസിനെസ് അല്ലെന്നും, കമ്പനി ഒല ഇലക്ട്രിക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ മാനേജ്‌മെന്‌റ് ബാന്‍ഡ്‌വിഡ്ത്ത് പ്രശ്‌നമായിരുന്നെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നീക്കം സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.


Tags:    

Similar News