കാല്‍നൂറ്റാണ്ടിനിടെ നിക്ഷേപകര്‍ക്ക് ഏറെ നേട്ടം നല്‍കിയ ഇന്ത്യന്‍ വമ്പന്‍ ഇതാണ്!

കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഏറ്റവുമധികം സമ്പത്തു നേടാന്‍ നിക്ഷേപകരെ സഹായിച്ച കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്

Update:2020-12-23 10:25 IST


ഏതു കമ്പനിയുടെ സ്‌റ്റോക്കില്‍ നിക്ഷേപിച്ചാല്‍ തങ്ങള്‍ക്ക് ഗുണകരമാകും എന്നതാണ് നിക്ഷേപകരെ എപ്പോഴും അലട്ടുന്ന ഒരു ചോദ്യം. സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ അഭിപ്രായവും ചില പഠനങ്ങളെയും അടിസ്ഥനപ്പെടുത്തിയുമൊക്കെയാണ് പലപ്പോഴും അവര്‍ തങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ച് ഒരു അന്തിമ തീരുമാനമെടുക്കുന്നത്. അത്തരമൊരു പഠനം പറയുന്നത് കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഏറ്റവുമധികം സമ്പത്തു നേടാന്‍ നിക്ഷേപകരെ സഹായിച്ച കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നാണ്.

എണ്ണ, ടെലികമ്മ്യൂണിക്കേഷന്‍, റീട്ടെയില്‍ എന്നി മേഖലകളില്‍ പ്രമുഖ സാന്നിധ്യമായ റിലയന്‍സ് 1995നു ശേഷം ഏകദേശം 6.3 ട്രില്യണ്‍ രൂപ സമ്പത്തു സൃഷ്ടിച്ചുവെന്നാണ് ഈ പഠനം പറയുന്നത്. മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 25മത് വാര്‍ഷിക വെല്‍ത് ക്രീയേഷന്‍ പഠന റിപ്പോര്‍ട്ട് പറയുന്നത് അനുസരിച്ചു 4.9 ട്രില്യണ്‍ രൂപ സമ്പത്തു സൃഷ്ടിച്ച ഹിന്ദുസ്ഥാന്‍ ലിവര്‍ ആണ് രണ്ടാം സ്ഥാനത്തു എത്തിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവ് കൊണ്ടാണ് റിലയന്‍സ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 2015നും 2020നും ഇടക്ക് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഉണ്ടാക്കാന്‍ സഹായിച്ച സമ്പത്തു 4.4 ട്രില്യണ്‍ രൂപയാണ്. ഇന്‍ഫോസിസും ബജാജ് ഫിനാന്‍സും ഇങ്ങനെ അതിവേഗം സമ്പത്തു സൃഷ്ടിച്ച കമ്പനികളുടെ പട്ടികയിലുണ്ട്. 1995നും 2020നും ഇടക്ക് സെന്‍സെക്‌സ് കൈവരിച്ച ഇഅഏഞ 9.2 ശതമാനമാണ്. അതായതു മാര്‍ച്ച് മാസം 1995ല്‍ 3200 ലെവല്‍ ഉണ്ടായിരുന്ന സെന്‍സെക്‌സ് ഈ വര്‍ഷം മാര്‍ച്ച് മാസം ആയപ്പോള്‍ എത്തിയ ലെവല്‍ 29,500 ആണ്.

അതെ സമയം 100 കമ്പനികള്‍ 9.2 ശതമാനത്തിനു മുകളില്‍ ആദായം നിക്ഷേപകന് നേടിത്തന്നു. ഇതിലെ മികച്ച 20 സമ്പത്തു സൃഷ്ടാക്കള്‍ 20 ശതമാനത്തിനു അടുപ്പിച്ചു വരുമാനം നിക്ഷേപകന് തിരിച്ചു കൊടുത്തു. ഇതില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനിയായ ഇന്‍ഫോസിസും ഉള്‍പ്പെടുന്നു. ഇന്‍ഫോസിസിന്റെ ഷെയര്‍ വില ഈ കാലയളവില്‍ ഉയര്‍ന്നത് 30 ശതമാനമാണ്.

ഈ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു ചില പ്രധാന കമ്പനികള്‍ ഫെവിക്കോള്‍ നിര്‍മാതാക്കളായ പിഡിലൈറ്റ് ഇന്‍ഡസ്ട്രിസും റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാതാക്കളായ ഐഷര്‍ മോട്ടോര്‍സ് എന്നിവരുമാണ്. ബെര്‍ഗര്‍ പെയിന്റ്‌സ് ഇന്ത്യയും ബ്രിട്ടാനിയ ഇന്‍ഡസ്ട്രിസും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. കണ്‍സ്യൂമര്‍ കമ്പനികളാണ് കഴിഞ്ഞ 25 വര്‍ഷത്തില്‍ ഏറ്റവുമധികം ധനസമ്പാദനത്തിനു നിക്ഷേപകരെ സഹായിച്ചത്. ഈ മേഖല ഏകദേശം 12 ട്രില്യണ്‍ രൂപയുടെ ധനം സൃഷ്ടിച്ചു. ഇതിനു തൊട്ടടുത്തു നില്‍ക്കുന്ന മേഖല എണ്ണ കമ്പനികളാണ്. ഇവര്‍ സൃഷ്ടിച്ച ധനം 6.9 ട്രില്യണ്‍ രൂപയാണ്.

ഏര്‍ണിങ്‌സ് മള്‍ട്ടിപ്ലെസ്സില്‍ ഉള്ള വിപുലീകരണമാണ് ഇതില്‍ പല കമ്പനികളേം അതിവേഗത്തിലുള്ള ധന സമ്പാദനത്തിനു സഹായിച്ചത്.
1995 വര്‍ഷത്തില്‍ വാര്‍ഷിക ലാഭത്തിന്റെ 20x കൊടുത്തു ഒരു പിഡിലൈറ്റ് സ്‌റ്റോക്ക് വാങ്ങാന്‍ നിക്ഷേപകന്‍ തയ്യാറായിരുന്നുവെങ്കില്‍, ഇന്നത് 60x കൊടുത്തും വാങ്ങാന്‍ അവര്‍ തയ്യാറാണ്.

ശ്രീ സിമന്റ്‌സ് അവരുടെ ഏര്‍ണിങ്‌സ് മള്‍ട്ടിപ്പിള്‍ ഒമ്പതില്‍ നിന്നും 41 ആയി വര്‍ധിപ്പിക്കുന്നതിനും ഈ കാലയളവ് സാക്ഷിയായി. സ്‌റ്റോക്ക് വിലയിലെ വര്‍ധനവിന്റെ ഒരു പ്രധാന മാനദണ്ഡം കമ്പനിയുടെ വരുമാനത്തിലെ വര്‍ധനവാണ്. മാര്‍ക്കറ്റിന്റെ ലാഭത്തിനെ മറികടന്ന മികച്ച 100 ഓഹരികള്‍ തങ്ങളുടെ വരുമാനം ഏകദേശം 17x എന്ന രീതിയില്‍ കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. ഇതിലെ മികച്ച 25 സ്‌റ്റോക്കുകള്‍ തങ്ങളുടെ ഓഹരി വില 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.


Tags:    

Similar News