എച്ച്ഡിപിഇ ബോട്ട്ലില്‍ 1 ലിറ്റര്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

70 ഡിഗ്രി വരെ ചൂടിനെ ചെറുക്കാന്‍ കഴിവുള്ള എച്ച്ഡിപിഇ ബോട്ട്‌ലില്‍ ഇത്തരത്തില്‍ പാല്‍ വിപണിയിലിറക്കുന്നത് കേരളത്തിലാദ്യമായിട്ടെന്ന് കമ്പനി.

Update:2021-05-19 17:30 IST

1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് പശുവിന്‍ പാല്‍ വിപണിയിലറിക്കി സാപിന്‍സ്. വിപണനോദ്ഘാടനം സിനിമാതാരവും സാപിന്‍സ് ബ്രാന്‍ഡ് അംബാസഡറുമായ അനു സിതാരയ്ക്ക് ആദ്യബോട്ട്ല്‍ നല്‍കി സാപിന്‍സ് ഫാം പ്രൊഡക്റ്റ്സ് എംഡി ജിജി തോമസും ഡയറക്ടര്‍ സിബി എന്‍ വര്‍ഗീസും നിര്‍വഹിച്ചു. മധ്യകേരളത്തിലെ റീറ്റൈയ്ല്‍ സ്റ്റോറുകളിലും കേരളത്തിലുടനീളം ജിയോമാര്‍ട്ട് ഡോട്ട് കോമിലൂടെയും റിലയന്‍സ് ഔട്ട്ലെറ്റുകളിലും ഉല്‍പ്പന്നം ലഭ്യമായിക്കഴിഞ്ഞു. നിലവില്‍ സംസ്ഥാനത്ത് അരലിറ്ററിന്റെ പോളിത്തീന്‍ കവറുകളിലാണ് ഫ്രഷ് മില്‍ക്ക് വില്‍ക്കപ്പെടുന്നതെന്ന് ജിജി തോമസ് ചൂണ്ടിക്കാണിച്ചു. ഇത് മെല്ലെ മാറ്റിയെടുക്കാനാണ് സാപിന്‍സിന്റെ ശ്രമം.

എച്ച്ഡിപിഇ ബോട്ട്ലുകളിലെ പാല്‍ കൈകാര്യം ചെയ്യാനും എടുത്തു വെയ്ക്കാനും താരതമ്യേന എളുപ്പമാണെന്നും ഉല്‍പ്പന്നം പാഴാകുന്നത് പരമാവധി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രധാനം എച്ച്ഡിപിഇ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമുള്ള പ്ലാസ്റ്റിക്കാണെന്നതാണ്. റീസൈക്ക്ള്‍ ചെയ്യാനും എളുപ്പമാണ്. കനം കൂടുതലുള്ളതുകൊണ്ട് ബോട്ട്ലായിത്തന്നെ പുനരുപയോഗിക്കാം. 70 ഡിഗ്രി വരെ ചൂടും ചെറുക്കും. സാധാരണ മിനറല്‍ വാട്ടറൊക്കെ വരുന്ന പെറ്റ് ബോട്ട്ലുകള്‍ 40-50 ഡിഗ്രി വരെ മാത്രമേ ചൂട് താങ്ങുകയുള്ളുവെന്നും ജിജി തോമസ് പറഞ്ഞു.
ബോട്ട്ലിന്റെ വിലയടക്കം 80 രൂപ വിലയിടാമെങ്കിലും ഉദ്ഘാടന ഓഫറെന്ന നിലയില്‍ 60 രുപ മാത്രമാണ് വിലയിട്ടിട്ടുള്ളത്. കാലക്രമേണ പോളിത്തീന്‍ പാക്കുകളായി വില്‍ക്കന്ന അത്രയും പാല്‍ എച്ച്ഡിപിഇ ബോട്ട്ലുകളിലൂടെയും വില്‍ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. വിപണയുടെ പ്രതികരണം നോക്കി 2 ലിറ്ററിന്റെ ബോട്ട്ല്‍ വിപണിയിലിറക്കാനും പദ്ധതിയുണ്ട്.


Tags:    

Similar News