സെഞ്ച്വറിയടിച്ച് ചെറിയ ഉള്ളി; അടുക്കളയില്‍ നിന്ന് ഔട്ട്!

മഹാരാഷ്ട്രയില്‍ നിന്നുള്ള വരവ് കുറഞ്ഞത് വിലക്കയറ്റം സൃഷ്ടിക്കുന്നു

Update:2023-10-25 15:36 IST

Image : Canva

വീടായാലും റെസ്റ്റോറന്റുകളായാലും അടുക്കളയിലെ സ്ഥിരം സാന്നിദ്ധ്യമായ ചെറിയ ഉള്ളിയുടെ വില സെഞ്ച്വറിയടിച്ച് മുന്നേറുന്നു. കേരളത്തില്‍ പലയിടത്തും 100-120 രൂപയാണ് കിലോഗ്രാമിന് ചില്ലറ വില (Retail). മൊത്തവില (Wholesale) 50-60 രൂപയേയുള്ളൂ.

വില പിടിവിട്ടുയര്‍ന്നതോടെ അടുക്കളയില്‍ നിന്ന് ചെറിയ ഉള്ളിയെ പലരും അകറ്റി. ഹോട്ടലുകളില്‍ ഉള്ളിവടയ്ക്കും മുട്ടറോസ്റ്റ് അടക്കമുള്ള വിഭവങ്ങളിലും ചെറിയ ഉള്ളിക്ക് പകരം സവാള ഇടംപിടിച്ചു. സവാള കിലോയ്ക്ക് ചില്ലറ വില 40-50 രൂപയേയുള്ളൂ.
ഉത്പാദനം കുറഞ്ഞു, വില കൂടി
മഹാരാഷ്ട്രയാണ് ചെറിയ ഉള്ളിയുടെ പ്രധാന ഉത്പാദന കേന്ദ്രം. ഒക്ടോബര്‍-നവംബറിലാണ് ഉള്ളിയുടെ വിളവെടുപ്പ് സീസണ്‍. ഇക്കുറി ഉത്പാദനം 36 ശതമാനത്തോളം കുറഞ്ഞതാണ് വിലവര്‍ധനയ്ക്ക് വഴിയൊരുക്കിയതെന്ന് വിതരണക്കാര്‍ പറയുന്നു.
ഉത്തരേന്ത്യയില്‍ നവരാത്രി ആഘോഷങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞത് വിലക്കയറ്റത്തിന്റെ ആക്കംകുറച്ചിട്ടുണ്ട്. ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണ പശ്ചാത്തലത്തില്‍ വില കൂടുതല്‍ ഉയരുമോയെന്ന ആശങ്കയും ശക്തമാണ്. ഇത്തവണത്തെ സീസണിലെ വിളവ് നവംബര്‍ അവസാനത്തോടെയേ വിപണിയിലെത്തൂ എന്നാണ് സൂചനകള്‍. ഫലത്തില്‍, വില ഇനിയും കൂടിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Tags:    

Similar News