ടേസ്റ്റി നിബിള്‍സിന്റെ ബഫലോ മീറ്റ് വിഭവങ്ങള്‍ വിപണിയില്‍

ചില്ലി കൊണ്ടാട്ടം മുതല്‍ ബീഫ് ബിരിയാണി വരെ

Update:2024-07-17 20:51 IST

ടേസ്റ്റി NIBBLES

മലയാളിയുടെ തീന്‍മേശയിലെ പ്രിയങ്കരമായ 11 ഇനം ബഫലോ മീറ്റ് വിഭവങ്ങള്‍ റെഡി-ടു-ഈറ്റ് പാക്കില്‍, കേരളത്തിലെ അന്താരാഷ്ട്ര ഫുഡ് ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് വിപണിയിറക്കി. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മഡോണ സെബാസ്റ്റ്യനും ടേസ്റ്റി നിബിള്‍സ് മാനേജിങ് ഡയറക്ടര്‍ ചെറിയാന്‍ കുര്യനും ചേര്‍ന്നാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിഭവങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് (സെയില്‍സ്) സുനില്‍ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ജെം സക്കറിയ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) നിഷീദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കേരള ബഫലോ മീറ്റ് കറി,ബഫലോ മീറ്റ് സ്റ്റ്യൂ, ബഫലോ മീറ്റ് ഫ്രൈ,ബഫലോ മീറ്റ് റോസ്റ്റ്,ബഫലോ മീറ്റ് ബിരിയാണി,ബഫലോ മീറ്റ് കപ്പ ബിരിയാണി,ചില്ലി ബഫലോ മീറ്റ്,ബഫലോ മീറ്റ് ഡ്രൈ ഫ്രൈ,ബഫലോ മീറ്റ് മപ്പാസ്,ബഫലോ മീറ്റ് ചില്ലി കൊണ്ടാട്ടം,വേവിച്ച ബഫലോ മീറ്റ് എന്നിവയാണ് പുതിയ വിഭവങ്ങള്‍.

2001-ല്‍ സ്ഥാപിതമായ എച്ച്.ഐ.സി -എ.ബി.എഫ് സ്‌പെഷ്യല്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അന്താരാഷ്ട്ര ഫുഡ് ബ്രാന്‍ഡ് ആണ് ടേസ്റ്റി നിബിള്‍സ്. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ജപ്പാനിലെ ഹിഗാഷിമാരു ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ പ്രധാന ഓഹരി ഉടമയായി കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. നിലവില്‍ 25ല്‍ അധികം രാജ്യങ്ങളിലേക്ക് വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.

ഉല്‍പ്പന്നങ്ങളുടെ വിപുല ശ്രേണി

ഉല്‍പന്നങ്ങളുടെ വിശാലമായ ശ്രേണിയാണ് കമ്പനിക്കുള്ളത്. ട്യൂണ ഫിഷിന്റെ ടിന്നിലടച്ച 25ല്‍ പരം വകഭേദങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്. എഴുപതിലേറെ റെഡി-ടു-ഈറ്റ് വെജിറ്റേറിയന്‍,നോണ്‍-വെജിറ്റേറിയന്‍ ഉല്‍പന്നങ്ങള്‍, വെജ്,നോണ്‍-വെജ് അച്ചാറുകള്‍,കറി കട്ട് പാന്‍-റെഡി ഫിഷ്, ഫ്രോസണ്‍ സ്നാക്ക്സ് എന്നിവയും കമ്പനി നിര്‍മിക്കുന്നുണ്ട്. ഗുണനിലവാരമുള്ള അന്താരാഷ്ട്ര - ആഭ്യന്തര ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ചെറിയാന്‍ കുര്യന്‍ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളിലും രുചി വൈവിധ്യങ്ങളിലും മാറ്റം കൊണ്ടുവരുമ്പോഴും തനതു രുചികള്‍ മാറ്റമില്ലാതെ പിന്‍തുടരുക എന്നതാണു കമ്പനിയുടെ നയം. റെഡി-ടു-ഈറ്റ് ശ്രേണിയില്‍ ഭക്ഷണം കേടുകൂടാതെ ഇരിക്കാന്‍ ഉപയോഗിക്കുന്ന അനാരോഗ്യകരമായ യാതൊരു പ്രിസര്‍വേറ്റീവ്സും ഉപയോഗിക്കില്ലെന്നും ചെറിയാന്‍ കുര്യന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ലോകത്തെവിടെയും ഉപയോക്താവിനുമുന്നില്‍ അവതരിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടേസ്റ്റി നിബിള്‍സ് വൈസ് പ്രസിഡന്റ് (സെയില്‍സ്) സുനില്‍ കൃഷ്ണന്‍ പറഞ്ഞു.തനത് രുചിയും സംശുദ്ധിയും നിലനിര്‍ത്തിക്കൊണ്ട് തന്നെ മാറിയ കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി,

സുരക്ഷയും ടെക്‌നോളജിയും

പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കാതെയുള്ള അത്യാധുനിക റിറ്റോര്‍ട്ട് പ്രോസസിങ് സാങ്കേതിക വിദ്യയാണ് കമ്പനി ഉപയോഗിക്കുന്നത്. ശാസ്ത്രീയമായ സൂക്ഷ്മ പരിശോധന നടപടികളിലൂടെയാണ് ഗുണനിലവാരവും ഭക്ഷ്യ സുരക്ഷയും വൃത്തിയും ഉറപ്പാക്കുന്നത്. ഇതിനായി പ്രത്യേക ഗവേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നു.  ഭക്ഷണം കേടുകൂടാതെയും പുതുമയോടെയും സൂക്ഷിക്കുന്നതിന് ജാപ്പനീസ് റിറ്റോര്‍ട്ട് ടെക്‌നോളജിയാണ് അവലംബിക്കുന്നത്. സൂക്ഷ്മാണുക്കളെ ഇല്ലാതാക്കി ഭക്ഷണങ്ങള്‍ ശീതീകരിക്കാതെ സൂക്ഷിക്കാന്‍ ഇതു സഹായിക്കുന്നു. രണ്ടു വര്‍ഷത്തിലധികം സാധാരണ ഊഷ്മാവില്‍ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാന്‍ ഇതുമൂലം സാധിക്കും. പാക്കില്‍ നിന്നെടുത്ത് ചൂടാക്കിയോ ചൂടാക്കാതെയോ റെഡി ടു ഈറ്റ് ഫുഡ്സ് നേരിട്ടു കഴിക്കാം. റഫ്രിജറേഷന്‍ ആവശ്യമില്ല.

ഫ്രോസണ്‍ കറികളും വിപണിയില്‍

വിവിധ ഇനം മീന്‍കറികള്‍ (നെയ്മീന്‍,ചെമ്മീന്‍,കേര,മത്തി,അയല,കൊഴുവ) സാമ്പാര്‍,അവിയല്‍ തുടങ്ങി 20ല്‍ പരം ഫ്രോസണ്‍ കറികള്‍,എട്ട് ഫ്രോസണ്‍ സ്നാക്സ് (കട്‌ലറ്റ്,സമോസ,നഗറ്റ്‌സ്,സ്പ്രിങ് റോള്‍),മാരിനേറ്റഡ് മല്‍സ്യങ്ങള്‍ (മസാല പുരട്ടിയ മത്തി,കൊഴുവ) എന്നിവയും ടേസ്റ്റി നിബിള്‍സ് ലഭ്യമാക്കുന്നു.

Tags:    

Similar News