ഇംപോര്‍ട്ടഡ് ഫര്‍ണിച്ചര്‍ വൈവിധ്യവുമായി വുഡ്‌സ്റ്റോറി ഡിസ്‌പ്ലേ സെന്റര്‍ കോട്ടക്കലില്‍
ഇന്തോനേഷ്യന്‍ ഫര്‍ണിച്ചറുകളുടെ കമനീയ ശേഖരവുമായി എത്തുന്ന വുഡ്‌സ്റ്റോറി ഉദ്ഘാടനം ചെയ്തത് അബ്ദുസമദ് സമദാനി;
അതിസൂക്ഷ്മമായ കൊത്തുപണികളുടെ ആകര്‍ഷകത്വം നിറഞ്ഞ ഇന്തോനേഷ്യന്‍ ഇംപോര്‍ട്ടഡ് ഫര്‍ണിച്ചര്‍ ശേഖരവുമായി വുഡ്‌സ്റ്റോറി ഡിസ്‌പ്ലേ സെന്റര്‍ കോട്ടക്കലില്‍ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. അബ്ദുസമദ് സമദാനിയാണ് ഡിസ്‌പ്ലേ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കോട്ടക്കല്‍ രണ്ടത്താണി ചിനക്കലില്‍ ആരംഭിച്ച ഡിസ്‌പ്ലേ സെന്റര്‍ ഫര്‍ണിച്ചറുകളുടെ സൗജന്യ പ്രദര്‍ശനവും ഉപയോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ട്.
ഇംപോര്‍ട്ടഡ് ഫര്‍ണിച്ചര്‍ ബജറ്റ് വിലയില്‍
ഉദ്ഘാടനത്തിന് ഫുമ്മ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹര്‍, ഫുമ്മ മലപ്പുറം ഡിസ്ട്രിക്ട് പ്രസിഡന്റ് ഫസല്‍ മജോക് എലൈറ്റ്, ഫുമ്മ മലപ്പുറം ഡിസ്ട്രിക്ട് ട്രെഷറര്‍ ശശിധരന്‍ എന്നിവരായിരുന്നു മുഖ്യാതിഥികള്‍.
ബജറ്റിനിണങ്ങുന്ന വിലയില്‍ ഇംപോര്‍ട്ടഡ് ഫര്‍ണിച്ചര്‍ ലഭ്യമാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വുഡ്‌സ്റ്റോറി ഡയറക്റ്റര്‍മാര്‍ പറയുന്നു. മലബാറിലെ തന്നെ ഏറ്റവും വലിയ ഇംപോര്‍ട്ടഡ് ഫര്‍ണിച്ചര്‍ ശേഖരമാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
വിവരങ്ങൾക്ക് : www.woodstoryindia.com