കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വലിയ കമ്പനികള്‍ ക്യു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാവണം: മുഖ്യമന്ത്രി പിണറായി

ലോകത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ കേരളം നേടിയത് നിരവധി അംഗീകാരങ്ങള്‍

Update:2023-06-19 14:01 IST

Image : CM Pinarayi Vijayan /FB

ലോകത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ കേരളം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെന്നും ഈ സല്‍പ്പേര് ഉപയോഗിച്ച് പ്രവാസികളുടെ സഹകരണത്തോടെ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) ദുബൈയില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വലിയ കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയുണ്ടാകണം. ഐ.ടിക്ക് പുറമേ കേരളത്തില്‍ കാര്‍ഷികം, കല എന്നിവയിലും സ്റ്റാര്‍ട്ടപ്പുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ.ടിയില്‍ ഇടനാഴി
ഐ.ടി രംഗത്തെ വളര്‍ച്ചയ്ക്കായി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ-എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂര്‍ എന്നിങ്ങനെ ഐ.ടി ഇടനാഴികള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ സ്ഥലമെടുപ്പ് നടക്കുകയാണ്.
Tags:    

Similar News