ജുവലറി കമ്പനിയായ ബ്ലൂസ്റ്റോണില്‍ 100 കോടി നിക്ഷേപിച്ച് സീറോദയുടെ നിഖില്‍ കാമത്ത്
പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 550 കോടി രൂപയാണ് ബ്ലൂസ്റ്റോണ്‍ സമാഹരിക്കുന്നത്
പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ സീറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത് ജുവലറി റീറ്റെയ്‌ലറായ ബ്ലൂ സ്റ്റോണില്‍ 100 കോടി രൂപ നിക്ഷേപിക്കുന്നു. സൊമാറ്റോ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ദിപീന്ദര്‍ ഗോയല്‍, സി.ഇ.ഒ അമിത് ജെയ്ന്‍, ധനകാര്യ സേവന കമ്പനിയായ ഐ.ഐ.എഫ്.എല്‍ എന്നിവരുള്‍പ്പെട്ട ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായാണ് നിക്ഷേപം.
550 കോടി രൂപയുടെ ഫണ്ടിംഗ് റൗണ്ട് അവസാനഘട്ടിലാണെന്ന് ബ്ലൂസ്റ്റോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ഗൗരവ് സിംഗ് കുശ്വാ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 3,600 കോടി രൂപ (44 കോടി ഡോളര്‍) കമ്പനിയുടെ മൂല്യം കണക്കാക്കിയാണ് നിക്ഷേപം.
മണിപാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈയും ഇന്‍ഫോ എഡ്ജ് വെഞ്ച്വേഴ്‌സും 100 കോടി രൂപ വീതം നിക്ഷേപിക്കുന്നുണ്ട്. കൂടാതെ നിലവിലെ നിക്ഷേപകരും നിക്ഷേപം നടത്തുന്നതായാണ് അറിയുന്നത്.
ഹീറോ ഗ്രൂപ്പിന്റെ സുനില്‍ കാന്ത് മുഞ്ജാലിന്റെ കുടുംബത്തില്‍ നിന്ന് ബ്ലൂസ്റ്റോണ്‍ നേരത്തെ 248 കോടി രൂപ (മൂന്ന് കോടി ഡോളര്‍) സമാഹരിച്ചിരുന്നു.