പാഠ്യപദ്ധതി മുതല്‍ മാനേജ്‌മെന്റ് വരെ, ഈ വര്‍ഷത്തെ ആദ്യ എഡ്‌ടെക്ക് യുണീകോണായി ലീഡ് സ്‌കൂള്‍

സ്വകാര്യ സ്‌കൂളുകള്‍ക്ക് ടെക്‌നോളജിയുടെ സഹായത്തോടെ സേവനങ്ങള്‍ ഒരുക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്

Update:2022-01-14 10:32 IST

മൂംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പ് ലീഡ് സ്‌കൂള്‍ യുണീകോണ്‍ പട്ടികയില്‍ ഇടം നേടി. ഏറ്റവും പുതിയ ഫണ്ടിങ്ങില്‍ 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ ലീഡ് സ്‌കൂളിന്റെ മൂല്യം 1.1 ബില്യണില്‍ എത്തി. 2012ല്‍ ദമ്പതികളായ സുമീത് മെഹ്തയും സ്മിത ദിയോറയും ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം സ്വകാര്യ സ്‌കൂളുകള്‍ക്ക് ടെക്‌നോളജിയുടെ സഹായത്തോടെ പാഠ്യപദ്ധതി ഒരുക്കുകയാണ് ചെയ്യുന്നത്. അധ്യാപകര്‍ക്കുള്ള പരിശീലനം മുതല്‍ മാനേജ്‌മെന്റ് സേവനങ്ങള്‍ വരെ ഇവര്‍ നല്‍കുന്നുണ്ട്.

പ്രീ-പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള ക്ലാസുകളിലേക്കാണ് ലീഡ് സ്‌കൂള്‍ സേവനങ്ങള്‍ ഒരുക്കുന്നത്. കേരളത്തിലുള്‍പ്പടെ ലീഡിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന സ്വകാര്യ സ്‌കൂളുകളുണ്ട്. നിലവില്‍ രാജ്യത്തൊട്ടാകെ 5000 സ്‌കൂളുകളിലാണ് ലീഡിന് സാന്നിധ്യമുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 80 മില്യണ്‍ ഡോളറാണ്‌ സ്‌കൂളുകളുമായുള്ള കരാറുകളില്‍ നിന്ന് കമ്പനിക്ക് ലഭിച്ചു.
2023ല്‍ രണ്ട്‌ മില്യണ്‍ കുട്ടികളിലേക്ക് സേവനം എത്തിക്കാനാണ് ലീഡ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം യുണീകോണാവുന്ന രണ്ടാമത്തെ സ്ഥാപനം കൂടിയാണ് ലീഡ് സ്‌കൂള്‍. ഫ്രാക്ടല്‍ ആയിരുന്നു 2022ലെ ആദ്യ യുണീകോണ്‍. ബൈജ്യൂസ്, അണ്‍അക്കാദമി, എറുഡൈറ്റസ്, അപ്പ്‌ഗ്രേഡ്, വേദാന്തു എന്നിവരാണ് രാജ്യത്തെ മറ്റ് എഡ്യുടെക്ക് യുണീകോണുകള്‍.


Tags:    

Similar News