ഹരിത ഊര്‍ജത്തില്‍ ബിസിനസ് ആശയം ഉണ്ടോ, ഇന്ത്യന്‍ ഓയില്‍ സ്റ്റാര്‍ട്ട് അപ്പ് ഫണ്ടിന് ശ്രമിക്കാം

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും ഇന്ത്യന്‍ ഓയിലും നൂതന സാങ്കേതിക, ബിസിനസ് പ്രോസസ് റീ-എന്‍ജിനിയറിംഗ് ആശയങ്ങള്‍ തേടുന്നു

Update:2023-05-20 17:24 IST

സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം, ജൈവ ഊര്‍ജം, മാലിന്യം വിനിയോഗിക്കല്‍ തുടങ്ങി സാമൂഹ്യ പ്രസക്തമായ ഏത് ഊര്‍ജ പദ്ധതികളുടെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള സഹായവും ഇന്ത്യന്‍ ഓയില്‍ സ്റ്റാര്‍ട്ട് അപ്പ് ഫണ്ടില്‍ നിന്ന് ലഭിക്കും. ടെക്നോളജി പ്രോസസ് റീ എന്‍ജിനിയറിംഗില്‍ (ടി.പി.ആര്‍.ഇ) 37 തീമുകളും ബിസിനസ് പ്രോസസ് റീ-എന്‍ജിനിയറിംഗ് (ബി.പി.ആര്‍.ഇ) വിഭാഗത്തില്‍ 12 തീമുകളും ഇന്ത്യന്‍ ഓയില്‍ പോര്‍ട്ടലില്‍ കൊടുത്തിട്ടുണ്ട് (https://startupfund.indianoil.in/).

സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍
ടി.പി.ആര്‍.ഇ ആശയങ്ങള്‍ വികസിപ്പിച്ച് നടപ്പാക്കാന്‍ മൂന്ന് വര്‍ഷം വരെ സാമ്പത്തിക സഹായം ലഭിക്കും. ബി.പി.ആര്‍.ഇ വിഭാഗത്തില്‍ 18 മാസം വരെയാണ് സാമ്പത്തിക സഹായം. തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ക്ക് സാമ്പത്തിക സഹായം കൂടാതെ മാര്‍ഗ നിര്‍ദേശങ്ങളും സാങ്കേതിക സഹായവും ഇന്ത്യന്‍ ഓയില്‍ നല്‍കും.
നിലവില്‍ ആശയത്തിന്റെ തെളിവുകള്‍ ഉള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സാമ്പത്തിക സഹായം ലഭിക്കില്ല. അപേക്ഷര്‍ https://startupfund.indianoil.in/ ല്‍ രജിസ്റ്റര്‍ ചെയ്ത് ആശയങ്ങള്‍ സമര്‍പ്പിക്കണം. അവസാന തിയതി ജൂണ്‍ 15.
Tags:    

Similar News