നൈകയുടെ എതിരാളികളായ ബ്യൂട്ടി ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് പര്‍പ്പിള്‍ യുണീകോണ്‍ ക്ലബ്ബില്‍

രാജ്യത്ത 102ആമത്തെ യുണീകോണ്‍ കമ്പനിയാണ് പര്‍പ്പിള്‍.

Update:2022-06-09 17:28 IST

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് പര്‍പ്പിള്‍ (purplle) യുണീകോണ്‍ പട്ടികയില്‍ ഇടം നേടി. രാജ്യത്ത 102ആമത്തെ യുണീകോണ്‍ കമ്പനിയാണ് പര്‍പ്പിള്‍. ഒരു ബില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന സ്വാകാര്യ കമ്പനികളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുക.

സീരീസാ ഇ ഫണ്ടിംഗ് റൗണ്ടില്‍ 33 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണ് പര്‍പ്പിള്‍ യുണീകോണായത്. നിലവില്‍ 1.1 ബില്യണ്‍ ഡോളറാണ് പര്‍പ്പിളിന്റെ മൂല്യം. സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, ഗോള്‍ഡ്മാന്‍ സാച്ച്സ്, വെര്‍ലിന്‍വെസ്റ്റ് എന്നിവയുടെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പാണ് പര്‍പ്പിള്‍. 2012ല്‍ മനീഷ് തനേജ, രാഹുല്‍ ദാഷ് എന്നിവര്‍ ചേര്‍ന്നാണ് പര്‍പ്പിള്‍ സ്ഥാപിച്ചത്.

ഇപ്പോള്‍ പ്രതിമാസം 7 മില്യണ്‍ സജീവ ഉപഭോക്താക്കളാണ് പര്‍പ്പിളിന് ഉള്ളത്. 1000 ബ്രാന്‍ഡുകളുടേതായി അറുപതിനായിരത്തോളം ഉല്‍പ്പന്നങ്ങള്‍ ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഉള്ളത്. കൂടാതെ 5 പ്രവൈറ്റ് ബ്രാന്‍ഡുകളും കമ്പനിക്കുണ്ട്. അതേ സമയം ഇതുവരെ ലാഭത്തിലാകാന്‍ പര്‍പ്പിളിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 110 ശതമാനം ഉയര്‍ന്ന് 51.27 കോടിയിലെത്തിയിരുന്നു. 27.19 കോടിയായിരുന്നു പ്രവര്‍ത്തന വരുമാനം. 2025 ആകുമ്പോഴേക്കും ഓണ്‍ലൈനിലൂടെ സൗന്ദര്യ സംരംക്ഷണ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം 122 ദശലക്ഷം കവിയുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News