രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണം 33 ശതമാനം കുറഞ്ഞു

എന്നാല്‍ മാധ്യമ, വിനോദ മേഖലകള്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു

Update: 2023-01-12 12:19 GMT

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണം 2022 ല്‍ 33 ശതമാനം കുറഞ്ഞ് 23.6 ബില്യണ്‍ ഡോളറായതായി പ്രെസ് വാട്ടര്‍ ഹൗസ് കൂപ്പെഴ്‌സ് (പിഡബ്യൂസി) ഇന്ത്യയുടെ സ്റ്റാര്‍ട്ട്പ്പ് ഡീല്‍സ് ട്രാക്കര്‍ റിപ്പോര്‍ട്ട്. 2021 ല്‍ ഇത് 35.2 ബില്യണ്‍ ഡോളറായിരുന്നു. രണ്ട് വര്‍ഷങ്ങളിലുമായി യഥാക്രമം 10.9 ബില്യണ്‍ ഡോളറും 12.8 ബില്യണ്‍ ഡോളറും ധനം സാമാഹരിച്ചു. കൂടാതെ ധനം സമാഹരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1106 സ്റ്റാര്‍ട്ടപ്പുകള്‍ 2021 ല്‍ മൂലധനം സമാഹിരിച്ചപ്പോള്‍ 2022 ല്‍ ഇത് 1021 സ്റ്റാര്‍ട്ടപ്പുകളായിരുന്നു.

2022 ല്‍ സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസിന് (SaaS) ലഭിച്ച ധനത്തില്‍ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷത്തെ മൊത്തം ധന സമാഹരണ പ്രവര്‍ത്തനങ്ങളുടെയും ഏകദേശം 25 ശതമാനമാണ് ഇത്. ഇതിന് പിന്നാലെ ഫിന്‍ടെക്, ഓട്ടോടെക്, എഡ്ടെക് എന്നിവയുണ്ട്. കൂടാതെ മാധ്യമ, വിനോദ മേഖലയും ഇതില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ ഇന്ത്യയിലെ മൊത്തം സ്റ്റാര്‍ട്ടപ്പ് ധന സമാഹരണം പ്രവര്‍ത്തനത്തിന്റെ 88 ശതമാനം ബെംഗളൂരു, എന്‍സിആര്‍, മുംബൈ എന്നീ നഗരങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News