കെട്ടിട വാടകയും അനുബന്ധ ചെലവുകളും സ്റ്റാര്‍ട്ടപ്പുകളെ കുരുക്കുന്നുവോ, ഇതാ കൈത്താങ്ങാകാന്‍ 'ടെക്നോലോഡ്ജ്'

നിലവില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രതിസന്ധിയിലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 'മൂവ്ടു ടെക്നോലോഡ്ജ്' പദ്ധതിയിലൂടെ കെട്ടിട വാടകയും അനുബന്ധ ചെലവുകളും ലാഭിക്കാം. പദ്ധതി വിശദാംശങ്ങള്‍ വായിക്കൂ.

Update: 2021-08-26 06:29 GMT

നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് ഈ കോവിഡ് കാലത്ത് തകര്‍ച്ചയിലായത്. ജോലിയും വരുമാനവും നിലച്ചതോടെ സ്വകാര്യ ബില്‍ഡിംഗുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കെട്ടിട വാടകയും, വൈദ്യുതി, ഇന്റര്‍നെറ്റ്, സെക്യൂരിറ്റി, ക്ലീനിംഗ് ചാര്‍ജുകള്‍ക്ക് പുറമെ മെയിന്റനന്‍സ് അടക്കം വലിയ തുക പ്രതിമാസം ചെലവഴിക്കേണ്ടി വരുന്നു.

ഈ പ്രതിസന്ധിയില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളെ മോചിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് മൂവ് ടു ടെക്നോലോഡ്ജ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നിലവില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിറവം പത്തനംതിട്ട കോട്ടയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോ ലോഡ്ജ്കളിലും കളമശ്ശേരിയിലെ ടെക്‌നോ സിറ്റിയിലും പ്രവര്‍ത്തിക്കാന്‍ അനുമതി ലഭ്യമാക്കും.
ഉയര്‍ന്ന ഇന്റര്‍നെറ്റ് ക്ഷമതയും ഇടമുറിയാതെ ഉള്ള വൈദ്യുതിയും ഫര്‍ണിഷ് ചെയ്ത ക്യാബിനുകളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കും. കൂടാതെ സോഷ്യോ ഇന്‍ഡസ്ട്രിയല്‍ കണക്ടിവിറ്റി വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിജീവനത്തിനായുള്ള വരുമാനം ആര്‍ജ്ജിക്കുന്നതിന് ചെറുകിട വിവരസാങ്കേതിക വിദ്യാധിഷ്ഠിത ജോലികള്‍ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാഗമാകുന്നതോടെ ജോലികളും സാങ്കേതികവിദ്യയും പങ്കുവയ്ക്കുന്നതിനുള്ള അവസരവും ലഭ്യമാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലും രജിസ്റ്റര്‍ ചെയ്തവയില്‍ തന്നെ അഞ്ഞൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട് എന്നാണ് പ്രാഥമിക വിവരം.
മൂവ്ടു ടെക്നോലോഡ്ജ് പദ്ധതി അതിജീവനത്തിനായി പരിശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാകും.
ഫോണ്‍ : 9747150330, 6235-463768


Tags:    

Similar News