യുപിഐ സേവനം ആരംഭിച്ച് ഫിന്‍ടെക് സ്റ്റാര്‍ട്ടപ് എക്‌സ്‌പേ
രാജ്യത്തെ ആദ്യ ബ്ലോക്ക്‌ചെയിന്‍ അധിഷ്ടിത ട്രാന്‍സാക്ഷന്‍ നെറ്റ്‌വര്‍ക്കെന്ന് അവകാശപ്പെടുന്ന ഫിന്‍ടെക്കാണ് എക്‌സ്‌പേ
യുപിഐ സേവനം അവതരിപ്പിച്ച് ഫിന്‍ടെക് സ്റ്റാര്‍ട്ടപ് എക്‌സ്‌പേ.ലൈഫ് (XPay.ലൈഫ്). രാജ്യത്തെ ആദ്യ ബ്ലോക്ക്‌ചെയിന്‍ അധിഷ്ടിത ട്രാന്‍സാക്ഷന്‍ നെറ്റ്‌വര്‍ക്കെന്ന് അവകാശപ്പെടുന്ന ഫിന്‍ടെക്കാണ് എക്‌സ്‌പേ. ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കാന്‍ റൂറല്‍ ബാങ്കുകളുമായും സഹകരണ സ്ഥാപനങ്ങളുമായും എക്‌സ്‌പേ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
15 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തോളം ഗ്രാമങ്ങളില്‍ എക്‌സ്‌പേയുടെ സാന്നിധ്യമുണ്ട്. മൊബൈല്‍ ആപ്, ബാങ്കിംഗ് സൗകര്യങ്ങളുള്ള സഞ്ചരിക്കുന്ന വാന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് എക്‌സ്‌പേ സേവനങ്ങള്‍ നല്‍കുന്നത്. യുപിഐ സേവനങ്ങള്‍ക്ക് പുറമെ ചെറുകിട ഇടത്തരം വായ്പകള്‍ നല്‍കാനും എക്‌സ്‌പെയ്ക്ക് പദ്ധതിയുണ്ട്.
പേയ്‌മെന്റ് സേവനങ്ങള്‍ക്ക് പുറമെ സംരംഭകര്‍ക്ക് ക്യാഷ് മാനേജ്‌മെന്റ്, ടെക്‌നോളജി ഉല്‍പ്പടെയുള്ള സേവനങ്ങളും എക്‌സ്‌പേ നല്‍കുന്നുണ്ട്. 2019ല്‍ ബംഗളൂരു ആസ്ഥാനമായി രോഹിത് കുമാറാണ് എക്‌സ്‌പെ ആരംഭിച്ചത്.