ചിക്കൻ വിറ്റ് ശതകോടീശ്വരനായ ജോസഫ് ഗ്രെൻഡിസിന്റെ വിജയഗാഥ
വില കുറച്ച് ചിക്കൻ ഉൽപന്നങ്ങൾ വിൽക്കുന്ന ജോസഫ് റഷ്യ-യുക്രയ്ൻ യുദ്ധം ആരംഭിച്ചതോടെ കോഴി തീറ്റ വില വർധിച്ചതിനാൽ വില ഉയർത്താൻ നിർബന്ധിതനായി.
മെയ് 2022 ൽ ജോസഫ് ഗ്രെൻഡിസിന്റെ ആസ്തികളുടെ മൊത്തം മൂല്യം 3.4 ശതകോടി ഡോളർ. അമേരിക്കയിലെ 5-മത്തെ വലിയ ചിക്കൻ ഉല്പാദക കമ്പനിയായ കോക് ഫുഡ്സ് (Koch Foods) ചീഫ് എക്സിക്യു്ട്ടീവാണ് ജോസഫ്. കമ്പനിയുടെ വാർഷിക വരുമാനം 3.3 ശതകോടി ഡോളർ. വാൾമാർട്ട്, ബർഗർ കിംഗ് തുടങ്ങിയ വമ്പൻ സ്ഥാപനങ്ങൾക്കാണ് ചിക്കൻ ഉൽപന്നങ്ങൾ വിൽക്കുന്നത്.
റഷ്യ യുക്രയ്ൻ യുദ്ധം തുടരുന്നതോടെ ചോളത്തിന്റെ വില ബുഷെലിന് (1 Bushel =35.23 kg) 8 ഡോളറായി വർധിച്ചു. അതിലൂടെ ഒരാഴ്ച്ചയിൽ കോഴിതീറ്റക്ക് 3 ദശലക്ഷം ഡോളർ അധിക ചെലവ് വരുന്നതായി ജോസഫ് ഗ്രെൻഡിസ് പറയുന്നു. സോയാബീൻ എണ്ണയുടെ വില വർദ്ധനവ് കോഴിതീറ്റയുടെ ഉൽപാദന ചെലവ് വർധിപ്പിച്ചു. തുറമുഖങ്ങളിൽ കടത്തു കൂലി 200 % വർധിച്ചു, ക്രൂഡ് ഓയിൽ വില വർധിച്ചതിനാൽ ട്രക്കുകളിൽ കടത്തു കൂലി 20 % ഉയർന്നു, തൊഴിലാളികളുടെ വേതനവും 20 % വർധിച്ചു.
പക്ഷി പനി പടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ 38 ദശലക്ഷം കോഴികളെ കൊന്നു. ഇങ്ങനെയുള്ള പ്രതികൂല സാഹചര്യത്തിൽ ചിക്കൻ വില വർധിച്ചിട്ടും ഡിമാന്റ് കുതിച്ചുയരുന്നതായി ജോസഫ് പറയുന്നു.
61 വയസുള്ള അവിവാഹിതനായ ജോസഫ് ചിക്കാഗോയിൽ ജനിച്ചു വളർന്ന എളിമയുള്ള വീട്ടിൽ ഇപ്പോഴും താമസിക്കുന്നു.പഴയ കാഡിലാക് (Cadillac) കാറാണ് ഉപയോഗിക്കുന്നത്. കശാപ് ശാല നടത്തിയിരുന്നു ജോസഫിന്റെ പിതാവ് - മൊത്തമായും ചില്ലറയായും ഇറച്ചി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു.ഇദ്ദേഹത്തിന്റെ മുൻ തലമുറക്കാർ പോളണ്ടിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്..
പക്ഷി പനി പടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ 38 ദശലക്ഷം കോഴികളെ കൊന്നു. ഇങ്ങനെയുള്ള പ്രതികൂല സാഹചര്യത്തിൽ ചിക്കൻ വില വർധിച്ചിട്ടും ഡിമാന്റ് കുതിച്ചുയരുന്നതായി ജോസഫ് പറയുന്നു.
ജോസഫിന്റെ വിജയഗാഥ
1985 ൽ ചിക്കാഗോയിലെ ലയോള സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം ഫ്രെഡ് കോക് നടത്തുന്ന കോക് ഫുഡ്സ് എന്ന കമ്പനിയിൽ ചേർന്നു. 50 % ഓഹരി പങ്കാളിത്തം നൽകിയതാണ് ജോസഫിനെ ബിസിനസിലേക്ക് ആകർഷിച്ചത്. അന്ന് കമ്പനിയിൽ 13 ജീവനക്കാരാണ് ഉണ്ടായിരുന്നത്.1992 ൽ കോക് ഫുഡ്സ് സ്വന്തമാക്കി. തുടര്ന്ന് ചെറുതും വലുതുമായ അറവു ശാലകളും, കോഴിത്തീറ്റ കമ്പനികളെയും ഏറ്റെടുത്ത കമ്പനിയെ വികസിപ്പിച്ചു. നിലവിൽ 13000 ജീവനക്കാർ വിവിധ കേന്ദ്രങ്ങളിലായി കമ്പനിയിൽ പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിൽ സർക്കാർ തലത്തിൽ നിയമ നടപടികൾ കമ്പനി നേരിട്ടെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് ബിസിനസ് ഓരോ വർഷവും അഭിവൃദ്ധി പെടുകയാണ്. കോക് ഫുഡ്സ് ഇപ്പോഴും സ്വകാര്യ കമ്പനിയാണ്, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല61 വയസുള്ള അവിവാഹിതനായ ജോസഫ് ചിക്കാഗോയിൽ ജനിച്ചു വളർന്ന എളിമയുള്ള വീട്ടിൽ ഇപ്പോഴും താമസിക്കുന്നു.പഴയ കാഡിലാക് (Cadillac) കാറാണ് ഉപയോഗിക്കുന്നത്. കശാപ് ശാല നടത്തിയിരുന്നു ജോസഫിന്റെ പിതാവ് - മൊത്തമായും ചില്ലറയായും ഇറച്ചി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു.ഇദ്ദേഹത്തിന്റെ മുൻ തലമുറക്കാർ പോളണ്ടിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്..