ആലിബാബയ്ക്കും വെല്ലുവിളിയായി ബൈറ്റ്ഡാന്‍സ് വളരുന്നു; ലക്ഷ്യം 1.7 ട്രില്യണ്‍ ഡോളര്‍ കമ്പനി
ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും ഴാംഗ് യിമിംഗും ആലിബാബയെപ്പോലും വെല്ലുവിളിച്ച് ആഗോള കുതിപ്പില്‍.
ഫെയ്‌സ്ബുക്ക് പോലും പേടിച്ചിരുന്ന സോഷ്യല്‍മീഡിയ അമരത്വമായിരുന്നു ബൈറ്റ്ഡാന്‍സിന്റെയും ബൈറ്റ്ഡാന്‍സ് കോടിക്കണക്കിനുപേര്‍ക്കിടയിലേക്കെത്തിയ ടിക് ടോക് ആപ്പിന്റെയും. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഉപേക്ഷിച്ച് ബൈറ്റ് ഡൈന്‍സിന് പടിയിറങ്ങേണ്ടി വന്നു. ടിക് ടോക്കും ഹലോ ആപ്പും പ്രാദേശിക ഭാഷകളിലെ ഏറ്റവും വലിയ ആപ്പുകള്‍ എന്ന പേര് മെല്ലെ ഉപേക്ഷിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ചൈനീസ് ആപ്പ് ബഹിഷ്‌കരണമാണ് ഇന്ത്യയില്‍ കമ്പനിക്ക് തിരിച്ചടിയായത്. ലോകരാജ്യങ്ങളില്‍ അപ്പോഴും ചില മാറ്റങ്ങളുമായി ടിക് ടോക് വിലസി. ഇപ്പോളിതാ ആലിബാബയുമായി കൊമ്പുകോര്‍ക്കുകയാണ് ബൈറ്റ് ഡാന്‍സ്. പുതിയ വിപണി തന്ത്രങ്ങളല്ലെങ്കിലും നിലവിലുള്ള വിപണി മത്സരത്തെ ചെറുത്തു തോല്‍്പ്പിക്കാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളാണ് ആപ്പ് ഉപയോഗിക്കുന്നത്.